
സെല്‍ഫിയെടുക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണ് ഇക്കാലത്തുള്ളത്. ആഘോഷമായാലും യാത്രയിലായാലും നല്ല ഭക്ഷണം കഴിക്കുമ്പോഴായും സെല്‍ഫി എടുക്കുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും. എന്നാല്‍ ലോകത്ത് ചില ഭാഗങ്ങളില്‍ സെല്‍ഫി എടുക്കാനേ കഴിയില്ല.
റൈഡുകളില്‍ സെല്‍ഫി സ്റ്റിക്കുകള്‍ ഉപയോഗിക്കുന്നതിന്റെ അപകട സാധ്യത കണക്കിലെടുത്താണ് ഇവിടെ നിരോധിച്ചിരിക്കുന്നത്. ആദ്യമൊക്കെ അപകടകരമായ റൈഡുകളിലായിരുന്നു നിരോധനം. പിന്നീട് ജീവനക്കാരില്‍ നിന്നും സന്ദര്‍ശകരില്‍ നിന്നും പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് എല്ലാ സ്ഥലങ്ങളിലും നിരോധിച്ചു.
ജോഹന്നാസ്ബര്‍ഗിലെ ലയണ്‍ പാര്‍ക്കില്‍ സിംഹത്തോടൊപ്പം സെല്‍ഫിയെടുക്കാമെന്ന് കരുതേണ്ട. അപകടകരമായ സാഹചര്യമാണെന്ന കാരണത്താല്‍ സെല്‍ഫി നിരോധിച്ചിരിക്കുകയാണിവിടെ.
ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് എന്നും മറക്കാനാവാത്ത കാഴ്ചകളാണ് കൊളോസിയം സമ്മാനിക്കുന്നത്. പക്ഷേ, ഇവിടെ എത്തുന്ന സഞ്ചാരികള്‍ എല്ലാവരും സെല്‍ഫി സ്റ്റിക്കുകള്‍ ഉപയോഗിച്ച് ഫോട്ടോയെടുക്കാന്‍ തുടങ്ങിയാല്‍ കൊളോസിയത്തിന് നാശം സംഭവിക്കുമെന്ന കാരണത്താലാണ് ഇപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
കാലിഫോര്‍ണിയയിലെ താഹോ തടാകം സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നവയാണ്. ഇവിടുത്തെ കടുത്ത ചൂടിനെ നേരിടാന്‍ കൂട്ടമായി കരടികള്‍ തടാകത്തിലെത്തും. ഇവിടെയെത്തുന്ന ചില സഞ്ചാരികള്‍ ഇവക്ക് ശല്യമാകുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ ഇവിടെയും സെല്‍ഫി നിരോധിച്ചിരിക്കുകയാണ്.
വിനോദ സഞ്ചാരികളുടെ അനുചിതമായ പെരുമാറ്റം കാരണം സെല്‍ഫി നിരോധിച്ച സ്ഥലങ്ങളിലൊന്നാണ് പാംപോളിന. കാളപൂട്ടിന് പ്രശസ്തമായ ഇവിടെയും സെല്‍ഫി എടുക്കാന്‍ കഴിയില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates