ബോധവത്കരണം ഫലം കണ്ടു ; ഷാർജയിൽ റോഡ് അപകടങ്ങൾ കുറഞ്ഞു

പൊതുജനങ്ങളുടെ സഹകരണവും നിയമങ്ങൾ കൃത്യമായി പാലിച്ചതുമാണ് മരണങ്ങൾ കുറയ്ക്കാൻ സാധിച്ചതെന്ന് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അലൈ അൽ നഖ്ബി പറഞ്ഞു

Significant decrease in road accident deaths in Sharjah
ഷാർജയിൽ റോഡ് അപകട മരണങ്ങൾ വൻ തോതിൽ കുറഞ്ഞു ( Sharjah police )Emirates news agency
Updated on
1 min read

ബോധവൽക്കരണം ഫലം കണ്ടു, ഷാർജയിൽ റോഡ് അപകടങ്ങൾ കുറഞ്ഞതായി പൊലീസ് . 2023- 2024 വർഷം അപേക്ഷിച്ചു 2024 -2025 വർഷത്തിൽ അപകട മരണങ്ങളിൽ വൻ കുറവാണ് രേഖപ്പെടുത്തിയത്. അധികൃതരുടെ കണക്ക് പ്രകാരം 2024- 25 ൽ ഒരു ലക്ഷം യാത്രക്കാരിൽ 1.7 പേരാണ് റോഡ് അപകടങ്ങളിൽ മരണമടഞ്ഞത്. മുൻവർഷങ്ങളെ അപേക്ഷിച്ച് 24 ശതമാനം കുറവാണ് ഇതെന്ന് ഔദ്യോഗികവൃത്തങ്ങൾ പറഞ്ഞു.

റോഡ് സുരക്ഷയെപ്പറ്റി ജനങ്ങൾക്ക് നൽകിയ ബോധവത്കരണമാണ് മരണനിരക്ക് കുറയ്ക്കാൻ സഹായിച്ചതെന്ന് ഷാർജ പൊലീസ് ( Sharjah police ) അറിയിച്ചു

ട്രാഫിക് , സെക്യൂരിറ്റി മീഡിയ വകുപ്പുൾ ചേർന്നാണ് ബോധവത്കരണ ക്യാമ്പയ്‌നുകൾ സംഘടിപ്പിച്ചത്. അപകടകരമായ ഡ്രൈവിങ്, ശരിയായ രീതിയിൽ വാഹങ്ങൾ പാർക്ക് ചെയ്യാത്തത്, അമിത വേഗത, അപകടകരമായി ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നത് തുടങ്ങി 12 കാര്യങ്ങൾ മുൻനിർത്തി ആയിരുന്നു ക്യാമ്പയ്‌നുകൾ സംഘടിപ്പിച്ചത്.

പൊതുജനങ്ങളുടെ സഹകരണവും നിയമങ്ങൾ കൃത്യമായി പാലിച്ചതുമാണ് മരണങ്ങൾ കുറക്കാൻ സാധിച്ചതെന്ന് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അലൈ അൽ നഖ്ബി പറഞ്ഞു. റോഡ് സുരക്ഷ വർദ്ധിപ്പിക്കാനുള്ള ഷാർജ പോലീസിന്റെ നീക്കത്തിനുള്ള അംഗീകാരമാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.905,895 ആളുകളിലേക്ക് ബോധവത്കരണം എത്തിക്കാൻ സാധിച്ചതായി ഷാർജ പൊലീസ് അറിയിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com