കുട്ടയിട്ടപ്പോള്‍ കിട്ടിയത് 'ചാകര'; തട്ടിയെടുക്കാന്‍ കൂറ്റന്‍ പാമ്പ് (വീഡിയോ)

കുളത്തില്‍ കുട്ടയിട്ട് മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം
കുട്ടയിലെ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന പാമ്പ്
കുട്ടയിലെ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന പാമ്പ്
Updated on: 
1 min read

പാമ്പ് മീനിനെ പിടിക്കുന്ന ദൃശ്യങ്ങള്‍ അപൂര്‍വ്വമായി മാത്രമേ കണ്ടിട്ടുള്ളൂ. എന്നാല്‍ കുളത്തില്‍ കുട്ടയിട്ട് പിടിച്ച മീനിനെ 'തട്ടിയെടുക്കാന്‍' ശ്രമിക്കുന്ന പാമ്പിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

അമേരിക്കയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കുളത്തില്‍ കുട്ടയിട്ട് മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. കുട്ടയില്‍ നിന്ന് മീനിനെ തട്ടിയെടുക്കാന്‍ പാമ്പ് ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 

വീഡിയോയുടെ തുടക്കത്തില്‍ പാമ്പ് കുളത്തിലൂടെ നീന്തുന്നത് കാണാം. പിന്നീട് അപ്രത്യക്ഷമായി. എന്നാല്‍ കുട്ടയിട്ട് മീന്‍ പിടിച്ച് കരയ്ക്ക് കയറ്റിയപ്പോള്‍ പാമ്പ് വീണ്ടും പ്രത്യക്ഷപ്പെട്ടു. കുട്ടയില്‍ നിന്ന് മീനിനെ പിടിക്കാനുള്ള ശ്രമമമായിരുന്നു പാമ്പിന്റേത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER