ഒറ്റപ്രസവത്തില്‍ പത്തു കുട്ടികള്‍; 37കാരിക്ക് വേള്‍ഡ് റെക്കോര്‍ഡ് 

ദക്ഷിണാഫ്രിക്കയില്‍ ഒറ്റ പ്രസവത്തില്‍ പത്തു കുട്ടികള്‍ക്ക് ജന്മം നല്‍കി 37കാരി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിട്ടു
ഗോസിയമെ തമാര സിതോള, ട്വിറ്റര്‍ ചിത്രം
ഗോസിയമെ തമാര സിതോള, ട്വിറ്റര്‍ ചിത്രം
Updated on
1 min read

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ഒറ്റ പ്രസവത്തില്‍ പത്തു കുട്ടികള്‍ക്ക് ജന്മം നല്‍കി 37കാരി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിട്ടു.  37കാരിയായ ഗോസിയമെ തമാര സിതോളാണ് അപൂര്‍വ നേട്ടത്തിന് ഉടമയായിരിക്കുന്നത്. 7 ആണ്‍കുട്ടികള്‍ക്കും മൂന്ന് പെണ്‍കുട്ടികള്‍ക്കുമാണ് ജന്മം നല്‍കിയിരിക്കുന്നത്. നേരത്തെ തന്നെ ഇരട്ടക്കുട്ടികളുടെ അമ്മയുമാണ് ഇവര്‍.

കഴിഞ്ഞ മാസം മൊറോക്കോ സ്വദേശിനിയായ യുവതി ഹാലിമ സിസ്സെ 9 കുട്ടികളെ പ്രസവിച്ച് റെക്കോര്‍ഡിട്ടിരുന്നു. ഇപ്പോള്‍ ഹാലിമയുടെ റെക്കോര്‍ഡാണ് ഗോസിയമെ ഭേദിച്ചിരിക്കുന്നത്. 

സിസേറിയനിലൂടെയാണ് 10 കുട്ടികളെയും പുറത്തെടുത്തത്. അമ്മയും കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നു എന്നും വളരെയധികം വികാരാധീനനും സന്തോഷവാനുമാണ് താനിപ്പോഴെന്നും കുട്ടികളുടെ പിതാവ് ടെബോഗോ സോറ്റെറ്റ്‌സി പറയുന്നു. സ്വാഭാവികമായ ഗര്‍ഭധാരണമാണ് ഇതെന്നാണ് ദമ്പതികള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ആശുപത്രി അധികൃതരുടെ പ്രതികരണം ഒന്നും ലഭിക്കാത്തത് കൊണ്ട് അത് ഉറപ്പിക്കാനാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com