സ്‌പെയിനില്‍ അതിവേഗത്തില്‍ പാഞ്ഞെത്തിയ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; 46 പേര്‍ മരിച്ചു; വിഡിയോ

ഒരേദിശയില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് അതിവേഗ ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം
Spain Train Crash: At least 46 killed as high-speed train rams another in Spain's ToledO
അതിവേഗ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; സ്‌പെയിനില്‍ 46 പേര്‍ മരിച്ചുap
Edited By:
Updated on: 
1 min read

മാഡ്രിഡ്: സ്പെയിനില്‍ അതിവേഗ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 46 പേര്‍ മരിച്ചു. ബുധനാഴ്ച രാവിലെ ടൊളേഡോ പ്രവിശ്യയിലാണ് അപകടമുണ്ടായതെന്ന് സ്പെയിനിലെ റെയില്‍വേ സിസ്റ്റം ഓപ്പറേറ്ററായ എഡിഐഎഫ് അറിയിച്ചു. പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് തീവണ്ടികള്‍ തമ്മില്‍ കൂട്ടിയിടിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.

ഒരേദിശയില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് അതിവേഗ ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ഒരു ട്രെയിന്‍ മറ്റൊരു ട്രെയിനിന്റെ പിന്‍ഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രെയിനിന്റെ രണ്ട് ബോഗികള്‍ പാളം തെറ്റി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ ഇടയുണ്ട്.

അപകടത്തെ തുടര്‍ന്ന് അതിവേഗ പാതയിലെ റെയില്‍ ഗതാഗതം നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. വലിയ അപകടമാണ് ഉണ്ടായതെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി പറഞ്ഞു. അപകടത്തില്‍പ്പെട്ടവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Summary

46 Killed In Collision Between 2 High-Speed Trains In Spain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com