ട്രംപുമായുള്ള 'ലൈംഗികബന്ധം', എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട നിമിഷങ്ങള്‍; തുറന്നുപറഞ്ഞ് പോണ്‍ താരം 

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ പോണ്‍ താരം
ട്രംപ്, ഡാനിയേല്‍സ്/ഫയല്‍ ചിത്രം
ട്രംപ്, ഡാനിയേല്‍സ്/ഫയല്‍ ചിത്രം
Updated on
1 min read

ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ പോണ്‍ താരം. തന്റെ ജീവിതത്തിലെ മോശം സമയമായിരുന്നു ആ 90 സെക്കന്‍ഡ് എന്ന് ട്രംപുമായുള്ള ലൈംഗികബന്ധത്തെ ഓര്‍ത്തെടുത്ത് പോണ്‍ താരം സ്‌റ്റോമി ഡാനിയേല്‍സ് വെളിപ്പെടുത്തി. ട്രംപിന്റെ മുന്‍ അറ്റോര്‍ണി ജനറല്‍ മൈക്കിള്‍ കോഹനുമായുള്ള അഭിമുഖത്തിനിടെയാണ് പോണ്‍ താരത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.

2006നും 2007നും ഇടയിലായിരുന്നു ട്രംപുമായുള്ള അടുപ്പം. ഈസമയത്തായിരുന്നു ട്രംപിന്റെ ഭാര്യ മെലാനിയ മകന്‍ ബാരണ്‍ ട്രംപിന് ജന്മം നല്‍കിയത്. ഈ അടുപ്പത്തെ കുറിച്ച് പുറത്ത് പറയരുതെന്ന് മൈക്കിള്‍ കോഹന്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നു. നിലവില്‍ ട്രംപിന്റെ മുഖ്യ വിമര്‍ശകരില്‍ ഒരാളാണ് മൈക്കിള്‍ കോഹന്‍. തനിക്ക് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്താന്‍ സ്റ്റോമി ഡാനിയേല്‍സിനെ പ്രോത്സാഹിപ്പിച്ചത് കോഹനാണ്.

ട്രംപുമായുള്ള സ്വകാര്യനിമിഷങ്ങള്‍ ഓര്‍ത്തെടുത്ത സ്‌റ്റോമി ഡാനിയേല്‍സ്, ആ 90 സെക്കന്‍ഡ് തന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട നിമിഷങ്ങളാണെന്ന് തുറന്നുപറഞ്ഞു. 'എന്നോട് തന്നെ എനിക്ക് വെറുപ്പ് തോന്നിപ്പിക്കുന്ന നിമിഷങ്ങളായിരുന്നു. ട്രംപുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഒരു നിമിഷത്തില്‍ മുറിയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന് വരെ ചിന്തിച്ചു. എനിക്ക് തീര്‍ച്ചയായും അദ്ദേഹത്തെ മറികടക്കാന്‍ കഴിയുമായിരുന്നു'-കോഹനുമായുള്ള അഭിമുഖത്തില്‍ ഡാനിയേല്‍സ് ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞു. അന്ന് കാര്യങ്ങള്‍ മറച്ചുവെയ്ക്കാന്‍ നിര്‍ദേശിച്ചതിന് കോഹന്‍ ഡാനിയേല്‍സിനോട് മാപ്പുചോദിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com