ആറായിരം അടി ഉയരമുള്ള മലയ്ക്ക് മുകളില്‍ ഊഞ്ഞാലാട്ടം; പിടിവിട്ട് യുവതികള്‍ താഴേക്ക് പതിച്ചു (വീഡിയോ)

സാഹസികത ആസ്വദിക്കാന്‍ പോയ സഞ്ചാരി സംഘത്തിലെ യുവതികളാണ് അപകടത്തില്‍പ്പെട്ടത്
ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന്‌
ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന്‌
Updated on
1 min read


റായിരം അടി ഉയരമുള്ള മലയുടെ മുകളില്‍ ഊഞ്ഞാലാടിയ യുവതികള്‍ താഴേക്ക് വീണു. സാഹസികത ആസ്വദിക്കാന്‍ പോയ സഞ്ചാരി സംഘത്തിലെ യുവതികളാണ് അപകടത്തില്‍പ്പെട്ടത്. റഷ്യയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

സുലാക് മലയിടുക്കില്‍ നിന്നുള്ള ദൃശ്യങ്ങളാണന്നാണ് റിപ്പോര്‍ട്ട്.  രണ്ട് യുവതികളെ ഊഞ്ഞാലില്‍ ഇരുത്തി ശക്തമായി ആട്ടുകയാണ് യുവാവ്. ഇതിനിടയില്‍ വശത്തുള്ള കമ്പിയില്‍ ഊഞ്ഞാലിന്റെ ഒരുഭാഗം തട്ടുകയും ഗതി മാറി യുവതികള്‍ താഴേക്ക് പതിക്കുകയായിരുന്നു. 

ഇതോടെ ഒപ്പമുള്ളവര്‍ നിലവിളിക്കുന്നതും കേള്‍ക്കാം. മലയിടുക്കിന് താഴെ തടി കൊണ്ട് ഉണ്ടാക്കിയ ചെറിയ ഫ്‌ലാറ്റ്‌ഫോമില്‍ പിടിച്ചുകിടന്ന യുവതികളെ ഒടുവില്‍ രക്ഷപ്പെടുത്തുകയായിരുന്നു. നിസാര പരുക്കുകളോടെ യുവതികളെ ആശുപത്രിയിലെത്തിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com