134 കോടിയുടെ സ്വത്ത്; സ്വവര്‍ഗ വിവാഹത്തിന് പിന്നാലെ 18കാരന്‍ മരിച്ചനിലയില്‍, ദുരൂഹത

തയ്‌വാനില്‍ സ്വവര്‍ഗ വിവാഹത്തിന് പിന്നാലെ ശതകോടീശ്വരനായ 18കാരനെ മരിച്ചനിലയില്‍ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തായ്‌പെയ്: തയ്‌വാനില്‍ സ്വവര്‍ഗ വിവാഹത്തിന് പിന്നാലെ ശതകോടീശ്വരനായ 18കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. രണ്ടുതവണ മാത്രം കണ്ടിട്ടുള്ള യുവാവുമായി കല്യാണം നടത്തി രണ്ടുമണിക്കൂറിന് ശേഷമാണ് 18കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

134 കോടി രൂപയുടെ സ്വത്തുള്ള ലായ് ആണ് മരിച്ചത്.പത്തുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 18കാരന്റെ റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് അസിസ്റ്റന്റ് ഈ കെട്ടിടത്തില്‍ തന്നെയാണ് താമസിക്കുന്നത്. ഇയാളുമായുള്ള വിവാഹം നടന്ന് രണ്ടുമണിക്കൂറിന് ശേഷമായിരുന്നു മരണം.

പൂര്‍വ്വിക സ്വത്താണ് ലായില്‍ വന്നുചേര്‍ന്നത്. അടുത്തിടെയാണ് ലായിയുടെ അച്ഛന്‍ മരിച്ചത്. മകന്റെ മരണത്തില്‍ അമ്മ ദുരൂഹത ആരോപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മകനെ സ്വത്തിന് വേണ്ടി ആരോ കൊലപ്പെടുത്തിയതാകാമെന്നും അമ്മ ആരോപിച്ചു. തുടര്‍ന്ന് ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടന്നത്. തന്റെ മകന്‍ സ്വവര്‍ഗാനുരാഗിയല്ലെന്നും വിവാഹം ചെയ്ത യുവാവിനെ മരണത്തിന് മുന്‍പ് രണ്ടുതവണ മാത്രമാണ് ലായ് കണ്ടിട്ടുള്ളതെന്നും അമ്മ പറഞ്ഞു. തയ് വാനിൽ സ്വവര്‍ഗ വിവാഹം അനുവദിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com