പരസ്യത്തില്‍ കളിയാക്കി, കാനഡയോട് സ്വരം കടുപ്പിച്ച് ട്രംപ്; വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തി

താരിഫ് നിരക്കിനെ വിമര്‍ശിച്ച ടെലിവിഷന്‍ പരസ്യത്തെ അങ്ങേയറ്റം മോശമായ നടപടി എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്
Donald Trump
Canada's Prime Minister Mark Carney (L) and President Donald Trump
Updated on
1 min read

വാഷിങ്ടണ്‍: ലോക രാജ്യങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന താരിഫ് ചുമത്തി സമ്മര്‍ദത്തിലാക്കുന്ന യുഎസ് നടപടിയെ വിമര്‍ശിച്ചതിന്റെ പേരില്‍ കാനഡയോട് നിലപാട് കടുപ്പിച്ച് ഡോണള്‍ഡ് ട്രംപ്. താരിഫ് നിരക്ക് ഉയര്‍ത്തിയ നടപടിയെ വിമര്‍ശിച്ചുകൊണ്ടുള്ള കനേഡിയന്‍ ടെലിവിഷന്റെ പരസ്യമാണ് ട്രംപിനെ ചൊടിപ്പിച്ചത്. പരസ്യത്തിന്റെ പശ്ചാത്തലത്തില്‍ കാനഡയുമായുള്ള എല്ലാ വ്യാപാര ചര്‍ച്ചയും നിര്‍ത്തിവയ്ച്ചതായി ട്രംപ് അറിയിച്ചു.

Donald Trump
'ലണ്ടൻ പഴയ ലണ്ടൻ അല്ലായിരിക്കാം, പക്ഷേ ബിലാല് പഴയ ബിലാല് തന്നെയാണ്'; ചിത്രം പങ്കുവച്ച് മനോജ് കെ ജയൻ

താരിഫ് നിരക്കിനെ വിമര്‍ശിച്ച ടെലിവിഷന്‍ പരസ്യത്തെ അങ്ങേയറ്റം മോശമായ നടപടി എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇറക്കുമതിയ്ക്ക് ഉയര്‍ന്ന താരിഫ് ചുമത്തിയ ട്രംപിന്റെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള നിയമ നടപടികളില്‍ കോടതികളെ സ്വാധീനിക്കുന്ന വിധത്തിലാണ് പരസ്യങ്ങളെന്നാണ് പ്രധാന വിമര്‍ശനം. സ്വന്തം സാമൂഹ്യ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പിലാണ് ട്രംപ് കാനഡയ്ക്ക് എതിരായ നീക്കം പ്രഖ്യാപിച്ചത്. കാനഡയ്ക്ക് എതിരെ പരസ്യ നിലപാടുമായി ട്രംപ് രംഗത്തെത്തിയെങ്കിലും വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി തയ്യാറായിട്ടില്ല.

Donald Trump
ചുവന്ന മുടിയുള്ള 'ബ്ലാക്ക് വിഡോ'; റഷ്യന്‍ ചാരസുന്ദരിക്ക് പുതിയ ദൗത്യം, 'വനിതാ ജയിംസ് ബോണ്ടിന്റെ' ത്രില്ലര്‍ ജീവിതം

യുഎസ് മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ പ്രസംഗം ഉദ്ധരിച്ചാണ് കനേഡിയന്‍ ടെലിവിഷന്‍ പരസ്യം തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ 1987 ഏപ്രില്‍25 ന് റൊണാള്‍ഡ് റീഗന്‍ റേഡിയോയിലൂടെ നടത്തിയ അഭിസംബോധനയെ പരസ്യം തെറ്റായി വ്യാഖ്യാനിച്ചെന്ന് ആരോപിച്ച് റൊണാള്‍ഡ് റീഗന്‍ പ്രസിഡന്റ് ഫൗണ്ടേഷനും രംഗത്തെത്തി. ഈ പ്രതികരണമാണ് ട്രംപും കാനഡയ്ക്ക് എതിരായ നീക്കം പ്രഖ്യാപിക്കാന്‍ ഉദ്ധരിച്ചിരിക്കുന്നത്.

Summary

President Donald Trump announced late ending “all trade negotiations” with Canada citing a Canadian television advertisement. US tariffs that he said distorted the facts and represented “egregious behavior” aimed at influencing US court decisions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com