

ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിന് പുറത്തെ ഭീകരാക്രമണത്തെക്കുറിച്ചുള്ള പ്രസ്താവനയില്‍ താലിബാനെ കുറിച്ച് പരാമര്‍ശിക്കാതെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍.
മറ്റു രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളെ അഫ്ഗാനില്‍ നിന്നുള്ള സംഘടനകള്‍ സഹായിക്കരുതെന്നാണ് യുഎന്‍ പ്രസ്താവന. വ്യാഴാഴ്ചയാണ് കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് ഇരട്ട ചാവേറാക്രമണം നടന്നത്.
ഓഗസ്റ്റ് മാസത്തില്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ അധ്യക്ഷപദം വഹിക്കുന്നത് ഇന്ത്യയാണ്. ഇന്ത്യ പ്രസ്താവനയ്ക്ക് അംഗീകാരം നല്‍കുകയും ചെയ്തു. അതേസമയം, അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെ ഓഗസ്റ്റ് 16ന് വിഷയത്തില്‍ യുഎന്‍ നടത്തിയ പ്രസ്താവനയില്‍ താലിബാന്‍ എന്ന പരാമര്‍ശം ഉണ്ടായിരുന്നു.
താലിബാനോ അഫ്ഗാനില്‍നിന്നുള്ള മറ്റേതെങ്കിലും സംഘടനകളോ വ്യക്തികളോ മറ്റേതെങ്കിലും രാജ്യത്തെ ഭീകരവാദികളെ സഹായിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
രണ്ടു പ്രസ്താവനകളിലെയും വ്യത്യാസത്തെ കുറിച്ച് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ വരെ ഐക്യരാഷ്ട്ര സംഘടനയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയിരുന്ന സെയ്ദ് അക്ബറുദ്ദീന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. നയതന്ത്രത്തില്‍ 14 ദിവസം നീണ്ട കാലയളവാണ്. 'ടി' എന്ന വാക്ക് നഷ്ടപ്പെട്ടിരിക്കുന്നു.-അദ്ദേഹം ട്വീറ്റ് ചെയ്തു.
In diplomacy…
A fortnight is a long time…
The ‘T’ word is gone…
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates