

ദുബൈ: യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം ശക്തമാക്കി അമേരിക്കയും ബ്രിട്ടനും. ആയുധ കേന്ദ്രവും കമാന്ഡഡ് സെന്ററുമടക്കം 38 കേന്ദ്രങ്ങളിലാണ് ആക്രമണം ശക്തമാക്കിയത്. ചെങ്കടലിലെ ഹൂതികളുടെ ആക്രമണത്തിനുള്ള മറുപടിയെന്ന് അമേരിക്ക. ഇറാനെ ഉന്നം വെച്ചുള്ള സൈനിക നടപടികള്‍ തുടരാനുറച്ച് തന്നെയാണ് അമേരിക്കയുടെ നീക്കം. കൂടുതല്‍ ആക്രമണ സാധ്യത മുന്‍നിര്‍ത്തി ഗള്‍ഫ് മേഖലയില്‍ ആശങ്ക ശക്തമായിരിക്കുകയാണ്. വിവിധ രാജ്യങ്ങളിലെ സായുധ വിഭാഗങ്ങളുടെ നീക്കങ്ങള്‍ക്ക് ഇറാന്‍ വിലയൊടുക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
ഇറാഖ്, സിറിയ, യെമന്‍ എന്നിവിടങ്ങളില്‍ ഇറാന്‍ അനുകൂല സായുധ വിഭാഗത്തിനു നേരെയുള്ള ആക്രമണം തുടരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം കനക്കുകയാണ്. ഇതില്‍ നിന്ന് അമേരിക്ക പിന്തിരിയണമെന്നാണ് ഇറാന്റെ ആവശ്യം. തങ്ങളുടെ സൈനികര്‍ക്കു നേരെ ആക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.
ഇറാന്‍ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ സൈബര്‍ ഇലക്ട്രോണിക് കമാന്‍ഡിലെ ആറ് ഉദ്യോഗസ്ഥര്‍ക്കും ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ സംവിധാനങ്ങള്‍ക്ക് സാമഗ്രികള്‍ നല്‍കുന്ന ഇറാന്‍, ഹോങ്കോങ് ആസ്ഥാനമായുള്ള വിതരണക്കാരുടെ ശൃംഖലക്കും അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. ഇറാഖിലും സിറിയയിലുമായി 80 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതിന് ശേഷമാണ് ഉപരോധം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates