കോപ്പൻഹേഗൻ: യൂറോപ്പിൽ അടുത്ത മാസങ്ങളിലായി ഏഴുലക്ഷത്തോളം പേർകൂടി കോവിഡിനെ തുടർന്ന് മരിക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് രോഗവ്യാപനം ഇപ്പോഴത്തെ നിലയിൽ മുന്നോട്ടു പോയാൽ മരണ സംഖ്യ ഉയരും എന്ന ആശങ്കയാണ് ലോകാരോഗ്യ സംഘടന പങ്കുവെച്ചത്.
ഇങ്ങനെ സംഭവിച്ചാൽ ആകെ മരണസംഖ്യ 22 ലക്ഷത്തിലെത്തുമെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. കോവിഡ് വ്യാപനം ശക്തമാകുന്നതോടെ പല യൂറോപ്യൻ രാജ്യങ്ങളും നിയന്ത്രണങ്ങൾ കടുപ്പിക്കുന്ന സമയമാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പും വരുന്നത്.
2022 മാർച്ചുവരെ 53 യൂറോപ്യൻ രാജ്യങ്ങളിൽ 49 രാജ്യങ്ങളിലും തീവ്രപരിചരണവിഭാഗത്തിൽ കനത്തതിരക്ക് അനുഭവപ്പെട്ടേക്കാം എന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്. 2100 ആയിരുന്നു സെപ്റ്റംബറിൽ പ്രതിദിന കോവിഡ് മരണം. കഴിഞ്ഞയാഴ്ചയോടെ 4200-ലേക്ക് ഇത് ഉയർന്നു എന്നും സംഘടന ചൂണ്ടിക്കാട്ടി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates