'പാകിസ്ഥാനി കശ്മീര്‍' എന്നൊന്നില്ല; ന്യൂയോര്‍ക്ക് ടൈംസിലെ പ്രയോഗം വാസ്തവവിരുദ്ധമെന്ന് ഇന്ത്യ

'ജമ്മു-കശ്മീരും ലഡാക്കും പൂര്‍ണമായും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്'
NYT Pakistani Kashmir Headline Controversy
ന്യൂയോര്‍ക്ക് ടൈംസിലെ റിപ്പോര്‍ട്ട്, ഇന്ത്യന്‍ എംബസിയുടെ എക്‌സ് പോസ്റ്റ്‌X
Updated on
1 min read

വാഷിങ്ടന്‍: പാക് അധീന കശ്മീരിലെ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ 'പാകിസ്ഥാനി കശ്മീര്‍' എന്ന് പ്രയോഗിച്ച ന്യൂയോര്‍ക്ക് ടൈംസിനെതിരെ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി. പ്രയോഗം തെറ്റിദ്ധരിപ്പിക്കുന്നതും വാസ്തവവിരുദ്ധവുമാണെന്ന് യുഎസിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. പാക് അധീന കശ്മീരിലെ പ്രാദേശിക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളെക്കുറിച്ച് 'Clashes Erupt in Pakistani Kashmir as Voting in Local Election Begins' എന്ന തലക്കെട്ടോടെ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കാണ് ഇന്ത്യ മറുപടി നല്‍കിയത്.

'പാകിസ്ഥാനി കശ്മീര്‍ എന്നൊന്നില്ല, പാകിസ്ഥാന്‍ അനധികൃതമായി കൈയേറിയ കശ്മീര്‍ മാത്രമേയുള്ളൂ. ജമ്മു-കശ്മീരും ലഡാക്കും പൂര്‍ണമായും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്; അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. ഈ പ്രദേശങ്ങള്‍ പാകിസ്ഥാന്‍ അനധികൃതമായി കൈയടക്കിവെച്ചിരിക്കുകയാണെന്ന് മാത്രമല്ല, അവിടെയുള്ള ജനങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ അഴിച്ചുവിടുകയുമാണ്' -അമേരിക്കയിലെ ഇന്ത്യന്‍ എംബസി എക്‌സില്‍ കുറിച്ചു.

ഏതാനും നാളുകളായി പാക് അധീന കശ്മീരില്‍ വിലക്കയറ്റം, ഭരണകൂടത്തിന്റെ അവഗണന, രാഷ്ട്രീയ വിവേചനം എന്നിവയ്ക്കെതിരെ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ നടന്നുവരികയാണ്. റാവലക്കോട്ടുനിന്ന് മുസഫറാബാദിലേക്ക് പ്രക്ഷോഭകര്‍ നടത്തിയ ലോങ് മാര്‍ച്ചിന് നേരെ പാക് സുരക്ഷാ സേന നടത്തിയ അതിക്രമങ്ങളില്‍ 30ലേറെ സാധാരണക്കാര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ പ്രദേശത്ത് പാകിസ്താന്‍ നടത്തുന്ന നിയമവിരുദ്ധ അധിനിവേശവും മനുഷ്യാവകാശ ലംഘനങ്ങളും മറച്ചുവെക്കാനാണ് അവിടെ തെരഞ്ഞെടുപ്പ് നാടകം നടത്തുന്നതെന്ന് ഇന്ത്യ നേരത്തെയും വിമര്‍ശിച്ചിരുന്നു.

NYT Pakistani Kashmir Headline Controversy
'അവര്‍ ഇന്ത്യയെപ്പോലെ ശത്രുക്കള്‍'; പാക് അധീന കശ്മീരിലെ കൂട്ടക്കൊലയെ ന്യായീകരിച്ച് പ്രതിരോധ മന്ത്രി
NYT Pakistani Kashmir Headline Controversy
റഷ്യക്കെതിരെ ഉപരോധ ബില്‍ പാസാക്കി യുഎസ് സെനറ്റ്; ഇന്ത്യക്കും ചൈനക്കും 100% വരെ താരിഫ് ചുമത്താന്‍ വ്യവസ്ഥ
NYT Pakistani Kashmir Headline Controversy
ജപ്പാനെ കുലുക്കി വീണ്ടും ഭൂചലനം; ഷോപ്പിങ്മാള്‍ രണ്ടായി പിളര്‍ന്നു; അഞ്ച് മരണം; 7.1 തീവ്രത
Summary

'There's No Pakistani Kashmir': India Slams New York Times Report On PoK

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com