'ചരിത്രസമയം രേഖപ്പെടുത്തിയ ഘടികാരം'; ടൈറ്റാനിക് യാത്രക്കാരന്റെ പോക്കറ്റ് വാച്ചിന് മോഹവില; ലേലത്തില്‍ വിറ്റത് 20.9 കോടി രൂപയ്ക്ക്

ഇസിഡോര്‍ സ്‌ട്രോസ് എന്ന അമേരിക്കന്‍ വ്യവസായിക്ക് ഭാര്യ ഐഡ സമ്മാനിച്ച സ്വര്‍ണ പോക്കറ്റ് വാച്ചാണ് ബ്രിട്ടനിലെ ഹെന്റി ഓള്‍റിഡ്ജ് ആന്‍ സണ്‍ ലേല കമ്പനി വിറ്റത്
Titanic passenger's gold pocket watch sold for 1.78m pounds
Titanic passenger's gold pocket watch sold for 1.78m pounds
Updated on
1 min read

ലണ്ടന്‍: 'ടൈറ്റാനിക് കപ്പലിലെ ഒരു പ്രണയപ്രതീകം', ജൂള്‍ ജുര്‍ഗെന്‍സന്‍ കമ്പനി 18 കാരറ്റ് സ്വര്‍ണത്തിലുണ്ടാക്കിയ വാച്ചിന് മോഹവില. 17.8 ലക്ഷം പൗണ്ടാണ് (ഏകദേശം 20.9 കോടി രൂപ) കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ വാച്ചിന് ലഭിച്ചത്. ഇസിഡോര്‍ സ്‌ട്രോസ് എന്ന അമേരിക്കന്‍ വ്യവസായിക്ക് ഭാര്യ ഐഡ സമ്മാനിച്ച സ്വര്‍ണ പോക്കറ്റ് വാച്ചാണ് ബ്രിട്ടനിലെ ഹെന്റി ഓള്‍റിഡ്ജ് ആന്‍ സണ്‍ ലേല കമ്പനി വിറ്റത്.

Titanic passenger's gold pocket watch sold for 1.78m pounds
'ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണം'; ഇന്ത്യയ്ക്ക് കത്തു നല്‍കി ബംഗ്ലാദേശ്

113 വര്‍ഷം മുന്‍പ്, 1912 ഏപ്രില്‍ 14-നാണ് 1500-ലേറെ പേരുമായി ഇംഗ്ലണ്ടിലെ സൗതാംപ്റ്റണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് ടൈറ്റാനിക് കന്നിയാത്ര പുറപ്പെട്ടത്. ആദ്യയാത്രയില്‍ തന്നെ ടെറ്റാനിക്ക് മഞ്ഞുമലയില്‍ ഇടിച്ച് മുങ്ങി. അറ്റ്ലാന്റ് സമുദ്രത്തില്‍ ആണ്ടുപോയ ടൈറ്റാനിക് കപ്പലിലെ യാത്രക്കാരായിരുന്നു ഇസിഡോര്‍ സ്‌ട്രോസും ഭാര്യ ഐഡയും. ഇരുവരും അപകടത്തില്‍ മരണമടയുകയും ചെയ്തിരുന്നു.

ഇസിഡോര്‍ സ്‌ട്രോസിന്‌റെ മൃതദേഹത്തില്‍ നിന്നായിരുന്നു പോക്കറ്റ് വാച്ച് കണ്ടെത്തിയത്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ടൈറ്റാനിക് മുങ്ങിയ സമയത്തിന് സമാനമായി പുലര്‍ച്ചെ 2:20 ന് പ്രവര്‍ത്തനം നിലച്ച നിലയിലായിരുന്നു വാച്ച് കണ്ടെത്തിയത്. 43-ാം ജന്മദിനസമ്മാനമായി 1888-ല്‍ ഐഡ നല്‍കിയതായിരുന്നു സ്‌ട്രോസ് എന്നു പേരെഴുതിയ ആ വാച്ച്. സ്‌ട്രോസിന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും ഐഡയെ കണ്ടെത്താനായില്ല.

Titanic passenger's gold pocket watch sold for 1.78m pounds
സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

അപകടത്തിന് ശേഷം ഭൗതിക ശേഷിപ്പായി വാച്ച് സ്‌ട്രോസ് കുടുംബത്തിന്റെ പക്കല്‍ തിരിച്ചെത്തി. കുടുംബത്തിലെ മൂന്നാം തലമുറയില്‍പ്പെട്ട കെന്നെത്ത് ഹോളിസ്റ്റര്‍ സ്‌ട്രോസ് ആണ് പിന്നീട് വാച്ച് നന്നാക്കി സൂക്ഷിച്ചത്. വ്യവസായിയായിരുന്ന കെന്നെത്ത് ഹോളിസ്റ്റര്‍ 1991 ല്‍ മരിച്ചു.

നേരത്തെ ടൈറ്റാനിക്ക് അപകടത്തില്‍ നിന്നും നിന്ന് 700 പേരെ രക്ഷപ്പെടുത്തിയ കാര്‍പാത്തിയ എന്ന കപ്പലിന്റെ ക്യാപ്റ്റന് സമ്മാനമായി ലഭിച്ച സ്വര്‍ണപോക്കറ്റ് വാച്ചും കമ്പനി നേരത്തെ ലേലം ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം നടന്ന ലേലത്തില്‍ 15.6 ലക്ഷം പൗണ്ട് (ഏകദേശം 18 കോടി രൂപ) ലഭിച്ചത്.

Summary

Titanic passenger's gold pocket watch sold for 1.78m pounds.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com