റെയില്‍വേ ഗേറ്റ് മറികടന്ന് ട്രാക്കിലേക്ക്; എസ് യുവിയെ ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ചു- നടുക്കുന്ന വീഡിയോ

കാനഡയില്‍ നിന്നുള്ളതാണ് ദൃശ്യം
ട്രെയിന്‍ ഇടിച്ചു തകര്‍ന്ന കാറിന്റെ ദൃശ്യം
ട്രെയിന്‍ ഇടിച്ചു തകര്‍ന്ന കാറിന്റെ ദൃശ്യം
Updated on
1 min read

റെയില്‍വേ ഗേറ്റ് മുറിച്ചു കടക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിരന്തരം പറയുന്ന കാര്യമാണ്. ഗേറ്റ് അടച്ചിടുമ്പോള്‍ ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും. ധൃതിക്ക് ട്രാക്ക് മുറിച്ച് കടന്ന് അപകടത്തില്‍പ്പെട്ട നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അത്തരമൊരു വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

കാനഡയില്‍ നിന്നുള്ളതാണ് ദൃശ്യം. റെയില്‍വേ ഗേറ്റ് മറികടന്ന് ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ എസ് യുവിയെ ഈ സമയത്ത് അതുവഴി കടന്നുവന്ന ട്രെയിന്‍ ഇടിച്ചുതെറിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. ഡ്രൈവര്‍ യാതൊരുവിധ പരിക്കുകളുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ട്രെയിന്‍ മുന്നില്‍ കണ്ട് മുന്നറിയിപ്പിന്റെ ഭാഗമായി റെയില്‍വേ ഗേറ്റ് അടയ്ക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. ഈ സമയത്ത് ഒരു എസ് യുവി വരുന്നത് ദൃശ്യങ്ങളില്‍ കാണാം. ഗേറ്റ് നിയമവിരുദ്ധമായി മറികടന്ന് ധൃതിയില്‍ പോകാന്‍ ശ്രമിക്കുകയാണ് എസ് യുവി. 

ഗേറ്റിന്റെ വശത്തുള്ള ഇടുങ്ങിയ വഴിയിലൂടെ കാര്‍ ഓടിച്ചു ട്രാക്ക് മുറിച്ചു കടക്കാനാണ് ഡ്രൈവര്‍ ശ്രമിക്കുന്നത്. ഈസമയത്ത് അതുവഴി വന്ന ട്രെയിന്‍ കാര്‍ ഇടിച്ചുതെറിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. കാറിന്റെ മുന്‍വശമാണ് ട്രെയിന്‍ ഇടിച്ചുതെറിപ്പിക്കുന്നത്. ശ്രദ്ധയില്ലാതെ വാഹനം ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com