

വാഷിങ്ങ്ടണ്‍: 2026ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചതിനു പിന്നാലെ രോഷത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ വര്‍ഷത്തെ പുരസ്‌കാര പ്രഖ്യാപനം 'അപമാനകരവും നാണക്കേടുണ്ടാക്കുന്നതുമാണെന്ന് ട്രംപ് പ്രതികരിച്ചു. പുരസ്‌കാരം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ന്യൂയോര്‍ക്കിലെ സിറാക്കൂസില്‍ നടന്ന റാലിയില്‍ സംസാരിക്കവേയാണ് ട്രംപ് തന്റെ നിരാശയും രോഷവും പങ്കുവെച്ചത്.
'ഇത് നോര്‍വേ എന്ന രാജ്യത്തിന്റെ മായാത്ത കളങ്കമാണ്. ഞങ്ങള്‍ ഇത് മറക്കില്ല' എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. ജനാധിപത്യവിരുദ്ധരും നാഗരികയുടെ ശത്രുക്കളുമായ ഒരുപിടി തീവ്ര ആശയക്കാര്‍ നൊബേല്‍ സമാധാന പുരസ്‌കാരത്തിന്റെ വിശ്വാസ്യത എന്നെന്നേക്കുമായി തകര്‍ത്തു എന്നും ട്രംപ് ആരോപിച്ചു.
തനിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കണമെന്ന ആഗ്രഹം പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് മാസങ്ങള്‍ മുന്നേതന്നെ ട്രംപ് വിവിധയിടങ്ങളില്‍ തുറന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഇത് ആവര്‍ത്തിച്ചു. മറ്റാരും ചെയ്യാത്ത കാര്യം താന്‍ ചെയ്തിട്ടുണ്ട്. ഇതുവരെ ഒരു പ്രസിഡന്റും ഇത്രയധികം യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ടാകില്ല. ഞാന്‍ 8 യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ട്. രണ്ടെണ്ണം കൂടി അവസാനിപ്പിക്കുകയോ വിജയപ്പിക്കുകയോ ചെയ്യുന്നതിന്റെ വക്കിലാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
എന്നാല്‍ ഈ അവകാശവാദങ്ങള്‍ക്ക് തെളിവുകള്‍ ഒന്നും തന്നെ അദ്ദേഹം നല്‍കിയില്ല. ഇന്ത്യന്‍ തമിഴ് വംശജയും പ്രമുഖ ദക്ഷിണാഫ്രിക്കന്‍ നിയമജ്ഞയുമായ നവനീതം പിള്ളയ്ക്കാണ് പുരസ്‌ക്കാരം ലഭിച്ചത്. ഇവരെ എനിക്ക് അറിയില്ലെന്നും പേര് കേട്ടിട്ട് പോലുമില്ലെന്നായിരുന്നു ട്രംപിന്റെ പരിഹാസം. അതേസമയം, പുരസ്‌കാരനേട്ടത്തിനു ശേഷം, 'നിങ്ങള്‍ കൂടുതല്‍ കൈയടിച്ചാല്‍ ഞാന്‍ ഇത് ട്രംപുമായി പങ്കിട്ടേക്കാം എന്നായിരുന്നു' താമശ രൂപേണയുള്ള നവി പിള്ളയുടെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates