'ഒരു ധാരണയുമില്ല'; പുടിനെ തള്ളി ട്രംപ്, അലാസ്‌കയില്‍ നിന്ന് വെറുംകൈയോടെ മടക്കം

യുക്രൈന്‍ പ്രസിഡന്റ് വോലോദിമിര്‍ സെലെന്‍സ്‌കിയെയും യൂറോപ്യന്‍ നേതാക്കളേയും വിളിച്ച് ചര്‍ച്ച നടന്നതിനെക്കുറിച്ച് വിശദീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
Trump and Putin to meet at Alaska summit
Trump and Putin to meet at Alaska summitANI
Updated on
1 min read

വാഷിങ്ടണ്‍: റഷ്യ - യുക്രൈന്‍ യുദ്ധത്തിന് വിരാമമിടുകയെന്ന ലക്ഷ്യത്തോടെ നടത്തിയ അലാസ്‌ക ഉച്ചകോടിയില്‍ ഒരു ധാരണയിലും എത്താനായില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമീര്‍ പുടിനുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷമാണ് ട്രംപിന്‍റെ പ്രതികരണം. നേരത്തെ ചര്‍ച്ചകളില്‍ ധാരണയായെന്നായിരുന്നു പുടിന്‍ അറിയിച്ചത്.

യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലെന്‍സ്‌കിയെയും യൂറോപ്യന്‍ നേതാക്കളേയും വിളിച്ച്, ഉച്ചകോടിയിലെ ചര്‍ച്ചകളെക്കുറിച്ച് വിശദീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ട്രംപുമായുള്ള ചര്‍ച്ചകളില്‍ ധാരണയായെന്നാണ് പുടിന്‍ ഇന്നലെ പ്രതികരിച്ചത്. സമാധാന ശ്രമങ്ങള്‍ അട്ടിമറിക്കാന്‍ യൂറോപ്യന്‍ നേതാക്കള്‍ ശ്രമിക്കരുതെന്നും പുടിന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

Trump and Putin to meet at Alaska summit
'യുക്രൈന്‍ സഹോദര രാജ്യം';സമാധാന പാതയിലേക്കുള്ള ധാരണയായെന്ന് പുടിന്‍, ട്രംപുമായുള്ള കൂടിക്കാഴ്ച അവസാനിച്ചു

തെരഞ്ഞെടുപ്പിന് ശേഷം വൈറ്റ് ഹൗസിലെത്തിയ ഉടന്‍ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. ഏഴ് മാസങ്ങള്‍ക്ക് ശേഷം ട്രംപ് സെലന്‍സ്‌കിയെ ശകാരിക്കുകയും യുക്രൈനിനുള്ള യുഎസ് സഹായം നിര്‍ത്തുകയും ചെയ്തിരുന്നു. റഷ്യയ്‌ക്കെതിരെ യുഎസ് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു.

അലാസ്ക ചര്‍ച്ചകള്‍ക്കു ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിച്ചില്ല.

Trump and Putin to meet at Alaska summit
'ട്രംപിനെ രണ്ടുതവണ നൊബേലിന് ശുപാര്‍ശ ചെയ്യൂ'; തീരുവ പ്രശ്‌നത്തിന് പരിഹാരമാകും; പരിഹസിച്ച് യുഎസ് മുന്‍ സുരക്ഷാ ഉപദേഷ്ടാവ്

ചര്‍ച്ചകളില്‍ ധാരണയായില്ലെന്ന് പിന്നീട് ഫോക്സ് ന്യൂസുമായുള്ള അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി. സെലന്‍സ്കിയും യൂറോപ്യന്‍ നേതാക്കളുമാണ് തുടര്‍ന്നുള്ള നടപടികളിലേക്കു കടക്കേണ്ടതെന്ന് ട്രംപ് പറഞ്ഞു.

സമാധാനം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്ന് അറിയിച്ച പുടിന്‍, തുടര്‍ ചര്‍ച്ചകള്‍ക്കായി ട്രംപിനെ റഷ്യയിലേക്ക് ക്ഷണിച്ചു.

റഷ്യക്ക് പല ആശങ്കകളുണ്ടെന്നും പുടിന്‍ പറഞ്ഞു. സെലന്‍സ്‌കി സര്‍ക്കാരാണ് അതിലൊന്ന്. സമാധാന ചര്‍ച്ചകളില്‍ പുരോഗതിയെന്ന് പറഞ്ഞ പുടിന്‍ ചര്‍ച്ചകള്‍ തുടരുമെന്നും അറിയിച്ചു. അതേ സമയം ധാരണയായ കാര്യങ്ങള്‍ ഏതൊക്കെയെന്ന് ട്രംപും പുടിനും വ്യക്തത നല്‍കിയിട്ടില്ല. യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ അലാസ്ക ചര്‍ച്ചകളിലേക്കു ക്ഷണിച്ചിരുന്നില്ല. 2019ന് ശേഷമാണ് ട്രംപും റഷ്യന്‍ പ്രസിഡന്‍ഖ് വ്‌ളാഡിമിര്‍ പുടിനും കൂടിക്കാഴ്ച നടത്തുന്നത്.

അലാസ്‌കയില്‍ ട്രംപുമായുള്ള ചര്‍ച്ചയ്ക്കെത്തിയ പുടിന്റെ തലയ്ക്ക് മുകളിലൂടെ യുഎസിന്റെ ബി2 സ്പിരിറ്റ് സ്റ്റെല്‍ത്ത് ബോംബര്‍ വിമാനം പറന്നു. അലാസ്‌കയിലെ ഉച്ചകോടിക്കായി എത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വിമാനമിറങ്ങിയതിന് പിന്നാലെയാണ് ആകാശത്ത് യുഎസ് ബോംബര്‍ വിമാനവും പറന്നത്. സ്വീകരണത്തിനുശേഷം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനൊപ്പം പുടിന്‍ നടന്നുപോകുന്നതിനിടെയാണ് യുഎസ് സേനയുടെ കരുത്തായ ബോംബര്‍ വിമാനം വ്യോമാഭ്യാസം നടത്തിയത്. ബോംബര്‍ വിമാനം ആകാശത്ത് പറക്കുമ്പോള്‍ പുടിന്‍ മുകളിലേക്ക് നോക്കുന്നതും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

Summary

Trump leaves Alaska summit with Putin empty-handed after failing to reach a deal to end Ukraine war

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com