'നിങ്ങളുടെ സമയം അവസാനിച്ചു‌'; യമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം, 15 പേർ കൊല്ലപ്പെട്ടു

ട്രം​പ് ര​ണ്ടാം ത​വ​ണ​യും പ്ര​സി​ഡ​ന്‍റാ​യ ശേ​ഷം മ​ധ്യ​പൂ​ർ​വ​ദേ​ശ​ത്ത് യു​എ​സ് ന​ട​ത്തു​ന്ന ഏ​റ്റ​വും വ​ലി​യ സൈ​നി​ക ന​ട​പ​ടി​യാ​ണി​ത്.
US Air Strike
ഹൂതി കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ വ്യോമാക്രമണം എക്സ്
Updated on
1 min read

വാ​ഷിങ്ടൺ: യ​മ​നി​ലെ ഹൂ​തി കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യോമാക്രമണം നടത്തി അമേരിക്ക. യു​എ​സ് സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചെ​ങ്ക​ട​ലി​ൽ ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ഹൂ​തി​ക​ൾ ന​ട​ത്തു​ന്ന ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ ദു​ര​ന്ത​മാ​ണു കാ​ത്തി​രി​ക്കു​ന്ന​തെ​ന്നും പ്രസിഡന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ട്രം​പ് ര​ണ്ടാം ത​വ​ണ​യും പ്ര​സി​ഡ​ന്‍റാ​യ ശേ​ഷം മ​ധ്യ​പൂ​ർ​വ​ദേ​ശ​ത്ത് യു​എ​സ് ന​ട​ത്തു​ന്ന ഏ​റ്റ​വും വ​ലി​യ സൈ​നി​ക ന​ട​പ​ടി​യാ​ണി​ത്. യ​മ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ സ​നാ​യി​ലാ​ണ് വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ക​പ്പ​ലു​ക​ൾ​ക്കു നേ​രെ ഹൂ​തി​ക​ൾ ആ​ക്ര​മ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൈ​നി​ക ന​ട​പ​ടി​യെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി. 'നി​ങ്ങ​ളു​ടെ സ​മ​യം അ​വ​സാ​നി​ച്ചു. നി​ങ്ങ​ളു​ടെ ആ​ക്ര​മ​ണം ഇ​ന്ന് മു​ത​ല്‍ നി​ര്‍​ത്ത​ണ​മെ​ന്ന്' ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ല്‍ കു​റി​ച്ചു.

ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവച്ച പ്രസ്താവന
ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവച്ച പ്രസ്താവന

അ​മേ​രി​ക്ക​ന്‍ ക​പ്പ​ലു​ക​ള്‍​ക്ക് നേ​രെ ഹൂ​തി​ക​ള്‍ ന​ട​ത്തു​ന്ന ഒ​രാ​ക്ര​മ​ണ​വും ഇ​നി അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹൂതികള്‍ക്ക് പ്രധാനമായും പിന്തുണ നല്‍കുന്ന ഇറാനും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹൂതികള്‍ക്ക് സഹായം ചെയ്യുന്നത് നിര്‍ത്തണമെന്നും അമേരിക്കയെ ഭീഷണിപ്പെടുത്താനാണ് ശ്രമമെങ്കില്‍ കാര്യങ്ങള്‍ വഷളാകുമെന്നും ഇറാന് ട്രംപ് മുന്നറിയിപ്പ് നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Supreme Court
gaza
Todays Top 5 News
Alappuzha Water Metro: Feasibility study to be completed in December
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com