വെനസ്വേലയില്‍ നമ്മള്‍ മോശമില്ല; ഇറാന്‍ യുദ്ധത്തിന് ചെലവായ തുകയുടെ '25 മടങ്ങിലധികം' ഇവിടുന്ന് തിരിച്ച് പിടിച്ചു: ട്രംപ്

വെനസ്വേലയുമായുള്ള തന്റെ ഭരണകൂടത്തിന്റെ നയങ്ങള്‍ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
Donald Trump
Donald TrumpA P
Updated on
1 min read

വാഷിങ്ടണ്‍: വെനസ്വേലയില്‍ നിന്നുള്ള എണ്ണയില്‍ നിന്ന് ലഭിച്ച വരുമാനം ഇറാനെതിരെയുള്ള യു എസ് സൈനിക നടപടിയുടെ സാമ്പത്തിക ചെലവുകളേക്കാള്‍ കൂടുതലുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെനസ്വേലയുമായുള്ള തന്റെ ഭരണകൂടത്തിന്റെ നയങ്ങള്‍ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

Donald Trump
എവറസ്റ്റില്‍ ചരിത്രം കുറിച്ച് മടങ്ങവേ രണ്ട് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

'വെനസ്വേലയില്‍ നമ്മള്‍ എങ്ങനെയുണ്ട്? മോശമില്ല.' ഈ തെക്കേ അമേരിക്കന്‍ രാജ്യത്ത് നിന്ന് എടുത്ത എണ്ണയുടെ അളവ് ഇറാനെതിരായ യുദ്ധച്ചെലവിന്റെ 'ഏകദേശം 25 മടങ്ങിലധികം' നല്‍കിയിട്ടുണ്ട്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ അവകാശ വാദത്തെ പിന്തുണയ്ക്കുന്ന വിശദാംശങ്ങളൊന്നും ട്രംപ് നല്‍കിയിട്ടില്ലെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Donald Trump
മംദാനിയുടെ ഫിഫ ഓഫര്‍: 50 ഡോളറിന് 1000 പേര്‍ക്ക് ടിക്കറ്റ്; ലോകകപ്പ് സമ്പന്നര്‍ക്കു മാത്രമാകരുതെന്ന് മേയര്‍

ഇറാനെതിരെയുള്ള യു.എസ് സൈനിക നടപടികള്‍ക്ക് ഏകദേശം 29 ബില്യണ്‍ ഡോളര്‍ ചെലവായതായി ഈ മാസം ആദ്യം പുറത്തുവിട്ട പെന്റഗണിന്റെ കണക്കുകള്‍ വിലയിരുത്തിയതിന് ശേഷമാണ് ഈ പരാമര്‍ശങ്ങള്‍. ഇതിലും കൂടുതലായിരിക്കും യഥാര്‍ഥ ചെലവെന്നാണ് മറ്റ് സ്വതന്ത്രകണക്കുകള്‍ സൂചിപ്പിക്കുന്നത്.

തന്റെ ഭരണകൂടത്തിന്റെ വിദേശ-ഊര്‍ജ്ജ നയങ്ങളുടെ പ്രധാന നേട്ടമായി വെനസ്വേലയുമായി ബന്ധപ്പെട്ട എണ്ണ ഉത്പാദന വര്‍ദ്ധനവിനെ ട്രംപ് ആവര്‍ത്തിച്ച് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വെനസ്വേലയുടെ എണ്ണ മേഖലയിലെ യു.എസിന്റെ ഇടപെടല്‍ ഗണ്യമായ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കിയതായി സമീപ മാസങ്ങളിലും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

Summary

Trump says oil taken from Venezuela paid for Iran war '25 times over

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com