Nicolas Maduro
Nicolas Maduroഎക്സ്

നിക്കോളാസ് മഡുറോയെയും ഭാര്യയെയും ബന്ദിയാക്കി നാടുകടത്തിയെന്ന് ട്രംപ്; വെനസ്വേലയില്‍ കരയാക്രമണം തുടര്‍ന്ന് അമേരിക്ക

തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ സ്‌ഫോടന പരമ്പരകള്‍ നടത്തിയതായും ട്രംപ് സ്ഥിരീകരിച്ചു.
Published on

വാഷിങ്ടണ്‍: വെനസ്വേലയില്‍ ബോംബ് ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്‌ലോര്‍സിനെയും ബന്ദിയാക്കി നാടുകടത്തിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരുവരെയും രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ സ്‌ഫോടന പരമ്പരകള്‍ നടത്തിയതായും ട്രംപ് സ്ഥിരീകരിച്ചു.

Nicolas Maduro
വെനസ്വേലയ്ക്ക് നേരെ യുഎസ് ആക്രമണം, കാരക്കസില്‍ വന്‍ സ്‌ഫോടനങ്ങള്‍; അടിയന്തരാവസ്ഥ

മഡുറോയെ പിടികൂടുന്നതിലേക്ക് നയിച്ച യുഎസ് ആക്രമണങ്ങള്‍ക്കു പിന്നില്‍ വളരെ മികച്ച ആസൂത്രണം ഉണ്ടായിരുന്നതായി യുഎസ് പ്രസിഡന്റ് ട്രംപ് പ്രതികരിച്ചു. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്‌ലോര്‍സിനെയും പിടികൂടിയതായും ഇവരെ രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോയതായും ട്രംപ് വ്യക്തമാക്കി. യുഎസ് നിയമ നിര്‍വഹണ ഏജന്‍സികളുമായി സഹകരിച്ചാണ് ഇത് നടത്തിയത്. വിശദാംശങ്ങള്‍ ഉടന്‍ ലഭിക്കും.രാവിലെ 11 മണിക്ക് മാരാലാഗോയില്‍ ഒരു വാര്‍ത്താ സമ്മേളനം നടക്കും' ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അതേസമയം, പ്രസിഡന്റ് മഡുറോയും ഭാര്യയും എവിടെയാണെന്ന് അറിയില്ലെന്ന് വെനസ്വേലന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. പ്രസിഡന്റും ഭാര്യയും ജീവനോടെ ഉണ്ടെന്നതിന്റെ തെളിവുകള്‍ ഉടന്‍ പുറത്തുവിടണമെന്നും വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് പറഞ്ഞു.

Nicolas Maduro
'ആഭ്യന്തര വിഷയത്തില്‍ ഇടപെടേണ്ട, പശ്ചിമേഷ്യയില്‍ അശാന്തിക്ക് കാരണമാകും'; ട്രംപിന് ഇറാന്റെ മറുപടി

വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ഏഴിടങ്ങളില്‍ യുഎസ് സ്ഫോടനങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കരയാക്രമണം ഇപ്പോഴും തുടരുകയാണ് ആക്രമണത്തിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. യുഎസ് ആക്രമണം വെനസ്വേലയിലുടനീളം നഗരപ്രദേശങ്ങളെ ബാധിച്ചതായി പ്രതിരോധ മന്ത്രി വ്ളാഡിമിര്‍ പാരിനോ ലോപ്പസ് പറഞ്ഞു. അമേരിക്കന്‍ ഹെലികോപ്റ്ററുകള്‍ മിസൈലുകളും റോക്കറ്റുകളും വിക്ഷേപിച്ചതായും അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും, കാരക്കാസിലെ ഫോര്‍ട്ട് ട്യൂണ സൈനിക താവളം ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സര്‍ക്കാരിനെതിരെ നടപടികള്‍ കടുപ്പിച്ച ഘട്ടത്തിലാണ് ബോംബാക്രമണം നടന്നിരിക്കുന്നത്. വെനസ്വേലയ്ക്കെതിരെ കരയാക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക് സമുദ്രത്തിലും ലഹരിമരുന്ന് കള്ളക്കടത്ത് ആരോപിച്ച് വെനസ്വേലയുടെ ബോട്ടുകളെ യുഎസ് സൈന്യം നേരത്തെ ആക്രമിച്ചിരുന്നു. 30 ആക്രമണങ്ങളിലായി 107 പേരാണ് അന്ന് കൊല്ലപ്പെട്ടത്. നിക്കോളാസ് മഡുറോ സ്ഥാനമൊഴിയണമെന്നാണ് ട്രംപിന്റെ ആവശ്യം.

Summary

Trump says US has captured Venezuela President Maduro

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com