

വാഷിങ്ടണ്‍: ഹോർമുസ് കടലിടുക്ക് സൈനിക ബലം ഉപയോഗിച്ച് പിടിച്ചെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിനായി അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈനയടക്കമുള്ള രാജ്യങ്ങൾ യുദ്ധക്കപ്പലയക്കുമെന്നാണ് പ്രതീക്ഷ. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉടൻ തന്നെ ഹോർമൂസ് കടലിടുക്ക് തുറക്കാൻ ശ്രമിക്കുമെന്നും ട്രംപ് പറഞ്ഞു.
രാജ്യാന്തര ഇന്ധനനീക്കത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി സൈനിക നടപടി ആവശ്യമാണ്. ആഗോള വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ സഖ്യകക്ഷികൾ ഒപ്പം നിൽക്കണം. ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ, തുടങ്ങിയ രാജ്യങ്ങൾ ഈ പ്രദേശത്തേയ്ക്ക് സൈനിക നടപടികൾക്കായി കപ്പലുകൾ അയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൈനിക നടപടിയിലൂടെ ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാനും വിവിധ രാജ്യങ്ങൾക്ക് ഭീഷണിയാകുന്നത് ഒഴിവാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ സൈനികശേഷിയുടെ 100 ശതമാനവും ഇതിനകം നശിപ്പിച്ചു കഴിഞ്ഞു. പക്ഷേ ഒന്നോ രണ്ടോ ഡ്രോണുകൾ അയയ്ക്കാൻ അവർക്ക് ഇപ്പോഴും കഴിയും. അല്ലെങ്കിൽ ഈ ജലപാതയിൽ എവിടെയെങ്കിലും ഒരു ക്ലോസ് റേഞ്ച് മിസൈൽ അയക്കാനും അവർക്ക് കഴിഞ്ഞേക്കും. അതിനപ്പുറത്തേക്ക് അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നും ട്രംപ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates