'നിസ്വാര്‍ഥമായ മനുഷ്യകവചം';ജീവന്‍ നഷ്ടപ്പെട്ട സുരക്ഷാ സേന അംഗത്തെ അനുസ്മരിച്ച് ട്രംപ്: വിഡിയോ

സീക്രട്ട് സര്‍വീസിലെ കോറി കംപറേറ്ററുടെ യൂണിഫോം പ്രദര്‍ശിപ്പിക്കുകയും അതില്‍ ചുംബിക്കുകയും ചെയ്തു കൊണ്ടാണ് ട്രംപ് അദ്ദേഹത്തിനോടുള്ള ആദരവ് പ്രകടിപ്പിച്ചത്
donald trump
കോറി കംപറേറ്ററുടെ യൂണിഫോമില്‍ ചുംബിക്കുന്ന ട്രംപ്വിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

വാഷിങ്ടണ്‍: പെന്‍സില്‍വാനിയയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ വെടിവെയ്പില്‍ ജീവന്‍ നഷ്ടപ്പെട്ട സുരക്ഷാ സേനയിലെ ഉദ്യോസ്ഥനെ അനുസ്മരിച്ച് ഡൊണാള്‍ഡ് ട്രപ്. സീക്രട്ട് സര്‍വീസിലെ കോറി കംപറേറ്ററുടെ യൂണിഫോം പ്രദര്‍ശിപ്പിക്കുകയും അതില്‍ ചുംബിക്കുകയും ചെയ്തു കൊണ്ടാണ് ട്രംപ് അദ്ദേഹത്തിനോടുള്ള ആദരവ് പ്രകടിപ്പിച്ചത്.

മില്‍വോക്കിയില്‍ നടന്ന സ്വീകരണ പ്രസംഗത്തിനിടെയായിരുന്നു ട്രംപ് മരിച്ച സേനാംഗത്തിന് ആദരവ് പ്രകടിപ്പിച്ചുകൊണ്ട് സംസാരിച്ചത്. തനിക്ക് വേണ്ടി ജീവന്‍ നഷ്ടപ്പെടുത്തിയ സേനാംഗത്തിന് വേണ്ടി ഒരു നിമിഷം മൗനമായി പ്രാര്‍ഥിക്കാനും ട്രംപ് അണികളോടാവശ്യപ്പെട്ടു. നേരത്തെ അഗ്നിശമന സേനാംഗത്തില്‍ സേവനമനുഷ്ടിച്ച കോറി മറ്റുള്ളവരെ സംരക്ഷിക്കാന്‍ നിസ്വാര്‍ഥമായി മനുഷ്യ കവചമായി പ്രവര്‍ത്തിച്ചുകൊണ്ട് നിസ്വാര്‍ഥമായി ജീവന്‍ നഷ്ടപ്പെടുത്തുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു. സേനാംഗത്തിന്റെ യൂണിഫോമും ഹെല്‍മറ്റും പ്രദര്‍ശിപ്പിക്കും അതില്‍ ചുംബിക്കുകയും ചെയ്തു ട്രംപ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

donald trump
ജോ ബൈഡന്‍ പിന്മാറും?, അഭ്യൂഹം ശക്തം, നിര്‍ണായക പ്രഖ്യാപനം ഇന്ന്

ആക്രമണത്തില്‍ പരിക്കേറ്റവരെ 'ഡെഡിക്കേറ്റഡ് ട്രംപ്‌സ്റ്റേഴ്‌സ്' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. പെന്‍സില്‍വാനിയയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ 20 കാരന്‍ വെടിവെച്ചതിനെത്തുടര്‍ന്ന് ട്രംപിന്റെ ചെവിക്ക് പരിക്കേറ്റിരുന്നു. കാണികളില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. യുഎസിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് സംരക്ഷണം നല്‍കുന്ന സീക്രട്ട് സര്‍വീസിലെ ഉദ്യോഗസ്ഥനായ 50 കാരന്‍ കോറി കംപറേറ്റര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. പിന്നീട് സേനാംഗങ്ങള്‍ തിരിച്ച് നടത്തിയ വെടിവെയ്പില്‍ 20 കാരന്‍ തോമസ് മാത്യു ക്രൂക്കിസിനെ വധിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com