യുഎഇയില്‍ ഹൈടെക് സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പ്; നിര്‍ദേശങ്ങളുമായി സെന്‍ട്രല്‍ ബാങ്കും പൊലീസും

സംശയാസ്പദ സന്ദേശങ്ങളോടു പ്രതികരിക്കാതെ വിവരം ബന്ധപ്പെട്ട ബാങ്കിനെയും പൊലീസിനെയും അറിയിക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം
UAE warns against high-tech cyber fraud Central Bank and police issue recommendations
സൈബര്‍ തട്ടിപ്പ്പ്രതീകാത്മക ചിത്രം
Updated on
1 min read

അബുദാബി: ഹൈടെക് സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ സെന്‍ട്രല്‍ ബാങ്കും പൊലീസും. വ്യാജ വാഗ്ദാനങ്ങളും സംശയാസ്പദമായ സന്ദേശങ്ങളിലും ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. സംശയാസ്പദമായ സന്ദേശങ്ങളോടു പ്രതികരിക്കാതെ വിവരം ബന്ധപ്പെട്ട ബാങ്കിനെയും പൊലീസിനെയും അറിയിക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം.

ഇത്തരത്തില്‍ എത്തുന്ന പല വ്യാജ സന്ദേശങ്ങളിലും അക്ഷരതെറ്റുകളും വ്യാകരണ പിശകുകളും പതിവാണ്. സൈബര്‍ തട്ടിപ്പുകളില്‍ പരാതി നല്‍കിയിട്ടും ബാങ്ക് അധികൃതരുടെ പ്രതികരണം തൃപ്തികരല്ലെങ്കില്‍ സെന്‍ട്രല്‍ ബാങ്കിന്റെ തര്‍ക്കപരിഹാര യൂണിറ്റുമായി (സനദക്) ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.

ഫിഷിങ്- ഇമെയില്‍/എസ്എംഎസ് വഴി വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതിയാണ് ഫിഷിങ്. ക്രെഡിറ്റ് കാര്‍ഡ് നമ്പറുകളും ബാങ്ക് അക്കൗണ്ട് നമ്പറുകളും ഉള്‍പ്പെടെ ബാങ്കുകളില്‍ നിന്നെന്ന വ്യാജേന തട്ടിയെടുക്കും.

ഇമെയില്‍ ഹാക്കിങ് - പ്രമുഖ കമ്പനികളുടെ ഇമെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് ഉപയോക്തക്കളോട് പണം അക്കൗണ്ട് വഴി കൈമാറാന്‍ സന്ദേശം നല്‍കും. ഇത്തരത്തില്‍ വരുന്ന സന്ദേശങ്ങളില്‍ ഇമെയിലിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കണം.

ഐഡന്റിറ്റി മോഷണം - ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് നമ്പറുകള്‍ പോലുള്ള വിവരങ്ങള്‍ നേടുന്നതിന് ബാങ്കുകളുടെയോ ഔദ്യോഗിക സ്ഥാപനങ്ങളുടെയോ പ്രതിനിധികളായി ചമഞ്ഞ് ഇടപാടുകാരെ സമീപിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

ഇന്‍വോയ്‌സ് തട്ടിപ്പ് - പ്രമുഖ കമ്പനികളുടെ ഇന്‍വോയ്‌സുകള്‍ വ്യാജമായി സൃഷ്ടിച്ച് പലര്‍ക്കും അയച്ചുകൊടുക്കും. തുടര്‍ന്ന്, കമ്പനി അക്കൗണ്ടിനു പകരം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കാന്‍ ആവശ്യപ്പെടും.

ആള്‍മാറാട്ടം - വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച് ബാങ്ക് വായ്പയും ക്രെഡിറ്റ് കാര്‍ഡുകളും നേടുന്ന രീതിയാണിത്. വ്യക്തി വിവരങ്ങള്‍ ഉപയോഗിച്ചാണ് ഇത്തരക്കാര്‍ തട്ടിപ്പ് നടത്തുക.

വ്യാജ ഉല്‍പന്നങ്ങള്‍ - സമൂഹമാധ്യമങ്ങളിലൂടെയോ വെബ്‌സൈറ്റിലൂടെയോ ഫോണില്‍ വിളിച്ചോ വ്യാജ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ പ്രോത്സാഹിപ്പിക്കുന്നതാണ് മറ്റൊരു തട്ടിപ്പ്. വിതരണം ചെയ്യാത്ത ഉല്‍പന്നങ്ങള്‍ക്കു പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടാണ് ഉപഭോക്താക്കളെ കബളിപ്പിക്കുക.

ആകര്‍ഷകമായ ലാഭം വാഗ്ദാനം ചെയ്യുന്ന വ്യാജ നിക്ഷേപങ്ങളെക്കുറിച്ചും കരുതിയിരിക്കണം, വ്യാജ സൈറ്റുകളിലൂടെ പണമിടപാട്, വ്യാജ തൊഴില്‍ തട്ടിപ്പുകള്‍ എന്നിവയ്‌ക്കെതിരെ കരുതല്‍ വേണമെന്നും പൊലീസ് മുന്നറിയിപ്പുണ്ട്.

അക്കൗണ്ട് വിശദാംശങ്ങള്‍, കാര്‍ഡ് നമ്പറുകള്‍, ഓണ്‍ലൈന്‍ ബാങ്കിങ് പാസ്‌വേഡുകള്‍, എടിഎം പിന്‍ നമ്പര്‍, സെക്യൂരിറ്റി കോഡുകള്‍ (സിസിവി) പോലുള്ള വിവരങ്ങള്‍ ആരുമായും പങ്കിടരുതെന്നും പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു.

തട്ടിപ്പിനിരയായാല്‍ 800 2626 എന്ന നമ്പറില്‍ വിളിച്ചോ അല്ലെങ്കില്‍ 2828 എന്ന നമ്പറില്‍ സന്ദേശം കൈമാറണമെന്നു േമുന്നറിയിപ്പിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com