ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ അറസ്റ്റില്‍, നടപടി എപ്സ്റ്റീന്‍ ഫയല്‍സ് വിവാദത്തിനിടെ

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തത് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് തേംസ് വാലി പൊലീസ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്
Andrew Mountbatten-Windsor
Andrew Mountbatten-Windsor
Updated on
1 min read

ലണ്ടന്‍: അമേരിക്കയിലെ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി അടുത്ത ബന്ധത്തില്‍ ആരോപണ വിധേയനായ ആന്‍ഡ്രൂ രാജകുമാരന്‍ അറസ്റ്റില്‍. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തത് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് തേംസ് വാലി പൊലീസ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എപ്സ്റ്റീന്‍ ഫയലുകളിലെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.

Andrew Mountbatten-Windsor
'നാളെത്തെ കാര്യം ഇപ്പോള്‍ പറയാന്‍ പറ്റില്ല; ഒരു യുഡിഎഫ് നേതാവുമായും ചര്‍ച്ച നടത്തിയിട്ടില്ല; രാജി സ്വന്ത ഇഷ്ടപ്രകാരം'

നിലവില്‍ ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നും പുറത്താണ് ആന്‍ഡ്രൂ മൗണ്ട് ബാറ്റണ്‍-വിന്‍ഡ്സര്‍ എന്ന ആന്‍ഡ്രൂ. യുകെയുടെ വ്യാപാര പ്രതിനിധിയായിരിക്കെ 2010-ല്‍ എപ്സ്റ്റീന് രഹസ്യ രേഖകള്‍ കൈമാറി എന്ന ആരോപണത്തിലാണ് ആന്‍ഡ്രൂ അന്വേഷണം നേരിടുന്നത്. തന്റെ 66ാം ജന്മദിനത്തിലാണ് ആന്‍ഡ്രൂ രാജകുമാരന്‍ അറസ്റ്റിലായിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. നോര്‍ഫോക്കിലെ സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റിലുള്ള വുഡ് ഫാമില്‍ നിന്നാണ് ആന്‍ഡ്രൂവിനെ കസ്റ്റഡിയിലെടുത്തത് എന്നാണ് റിപ്പോര്‍ട്ട്.

Andrew Mountbatten-Windsor
ഭാര്യയുടെ എല്ല് ഒടിഞ്ഞില്ലെങ്കില്‍ കുറ്റമില്ല, പുരുഷന് ശിക്ഷിക്കാന്‍ അധികാരം; ഗാര്‍ഹികപീഡനം അനുവദിച്ച് താലിബാന്റെ ക്രിമിനല്‍ നിയമം

ബ്രിട്ടീഷ് രാജകുടുംബത്തിലെ അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനുമാണ് മൗണ്ട്ബാറ്റണ്‍-വിന്‍ഡ്സര്‍. നിരന്തരം വിവാദങ്ങളില്‍ ഉള്‍പ്പെടുന്നതായിരുന്നു ആന്‍ഡ്രൂവിന്റെ ജീവിതം. വിവാദങ്ങളെ തുടര്‍ന്ന് രാജ പദവികള്‍ ഒഴിഞ്ഞ അദ്ദേഹം ഔദ്യോഗിക വസതിയില്‍ നിന്ന് സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റിലേക്ക് താമസം മാറിയിരുന്നു.

Summary

UK Ex-royal Prince Andrew has been arrested amid Epstein Files controversy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com