വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

കോളജ് ക്യാമ്പസിൽ കെട്ടിപ്പിടിച്ച് പ്രണയം പറഞ്ഞു,കമിതാക്കളെ പുറത്താക്കി; വിഡിയോ വൈറൽ 

ലാഹോർ യൂണിേഴ്സിറ്റിയിലാണ് സംഭവം.
Published on

ലാഹോർ: ക്യാമ്പസിൽ പ്രണയം തുറന്നുപറഞ്ഞ് കെട്ടിപ്പിടിച്ച കമിതാക്കളെ സർവകലാശാലയിൽ നിന്ന് പുറത്താക്കി. ലാഹോർ യൂണിേഴ്സിറ്റിയിലാണ് സംഭവം. പ്രണയാഭ്യർത്ഥന നടത്തുന്നതിന്റെ വിഡിയോ വൈറലായതിന് പിന്നാലെയാണ് ഇരുവർക്കുമെതിരെ നടപടിയെടുത്തത്. 

വ്യാഴാഴ്ചയാണ് കാമുകനോട് പ്രണയം തുറന്നുപറയുന്ന യുവതിയുടെ വിഡിയോ വൈറലായത്. ഒറ്റക്കാലിൽ മുട്ടുകുത്തി റോസാപൂക്കൾ സമ്മാനിച്ചാണ് അവൾ പ്രണയം അറിയിച്ചത്. ഇരുവരും കെട്ടിപിടിക്കുന്നതും കൂടിനിന്നിരുന്ന കുട്ടികൾ‌ കൈയടിക്കുന്നതും വിഡിയോയിലുണ്ട്. 

വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് സർവകലാശാല അധികൃതർ വിവരമറിഞ്ഞത്. വെള്ളിയാഴ്ച അച്ചടക്ക സമിതി ചർച്ചചെയ്താണ് ഇരുവർക്കുമെതിരെ ‌നടപടിയെടുക്കാൻ തീരുമാനിച്ചത്. വിശദീകരണം നൽകാൻ ഇരുവരെയും വിളിപ്പിച്ചെങ്കിലും ഇവർ എത്താത്തതിനാൽ രണ്ടുപേരെയും പുറത്താക്കി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com