

ദുബൈ: സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായി മരവിപ്പിച്ച വിദേശത്തെ ആസ്തികള്‍ ഇറാന് വിട്ട് നല്‍കാന്‍ യുഎസ് സമ്മതിച്ചതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത പങ്കുവച്ചത്. ഇസ്ലാമാബാദില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് നടപടി. യുഎസുമായുള്ള ചര്‍ച്ചകളില്‍ ഇറാന്‍ മുന്നോട്ട് വച്ച രണ്ട് പ്രധാന ഉപാധികളില്‍ ഒന്നായിരുന്നു വിദേശ ആസ്തികളുടെ മരവിപ്പിക്കല്‍ പിന്‍വലിക്കല്‍.
യുഎസ് ഉപരോധം മൂലം ഖത്തറിലെ ഉള്‍പ്പെടെ വിദേശ ബാങ്കുകളില്‍ തടഞ്ഞുവെച്ചിരിക്കുന്ന പതിനായിരക്കണക്കിന് കോടി ഡോളറിന്റെ ആസ്തികള്‍ ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുമ്പ് കൊടുക്കണം എന്നായിരുന്നു ഇറാന്‍ മുന്നോട്ടുവച്ച നിബന്ധന. ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫ് ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും നിലപാട് ആവര്‍ത്തിച്ചിരുന്നു.
എന്നാല്‍, മരവിപ്പിച്ച ആസ്തികള്‍ വിട്ട് നല്‍കുന്നതില്‍ യുഎസ് തീരുമാനം ഇല്ലെന്നാണ് യുഎസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates