യുഎസ് ബി-52 ബോംബർ വിമാനം തകർന്നു വീണു; 8 മരണം

ലോസ് ആഞ്ചലസിന് ഏകദേശം 95 കിലോമീറ്റർ വടക്കുള്ള എഡ്വേർഡ്സ് വ്യോമസേനാ താവളത്തിലായിരുന്നു അപകടം
B-52 Bomber crash
B-52 Bomber crashഎക്സ്
Edited By:
Updated on
1 min read

കാലിഫോർണിയ: അമേരിക്കൻ സൈന്യത്തിന്റെ ബി-52 ബോംബർ വിമാനം തകർന്ന് വീണു. ലോസ് ആഞ്ചലസിന് ഏകദേശം 95 കിലോമീറ്റർ വടക്കുള്ള എഡ്വേർഡ്സ് വ്യോമസേനാ താവളത്തിലായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരിച്ചു.

B-52 Bomber crash
ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

പരീക്ഷണ പറക്കലിന്റെ ഭാഗമായി സഞ്ചരിച്ച വിമാനമാണ് തകർന്നതെന്ന് എഡ്വേർഡ്സ് എയർഫോഴ്സ് ബേസ് അറിയിച്ചു. അപകടത്തെ തുടർന്ന് എയർഫീൽഡ് അടച്ചു. ഇവിടേക്ക് വരേണ്ടിയിരുന്ന മറ്റ് വിമാനങ്ങൾ തിരിച്ചുവിട്ടതായി അധികൃതർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

B-52 Bomber crash
ചൈനയുടെ ആധിപത്യത്തിന് അന്ത്യം കുറിക്കാൻ ഇന്ത്യ - യുഎസ് നീക്കം; മിനറല്‍സ് സുരക്ഷാ ടാസ്‌ക്‌ഫോഴ്‌സ് പ്രവര്‍ത്തനം ആരംഭിച്ചു

അപകടത്തെക്കുറിച്ച് യുഎസ് വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സോവിയറ്റ് യൂണിയനുമായുള്ള യുദ്ധം മുന്നിൽക്കണ്ട് രൂപകൽപന ചെയ്ത, ബി–52 ബോംബർ വിമാനം 1954ലാണ് യുഎസ് സേനയുടെ ഭാഗമായത്.

Summary

US B-52 bomber crashes in California, 8 dead

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com