ചൈനക്കാരിയായ പ്രണയിനിക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധം, നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി യുഎസ്

ജോ ബൈഡന്‍ ഭരണകാലത്താണ് ഔദ്യോഗിക ചുമതലയിലുള്ളവര്‍ക്ക് ചൈനക്കാരുമായുള്ള ബന്ധം വിലക്കുന്ന നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്
Marco Rubio
US President Donald Trump and Secretary of State Marco Rubio
Updated on
1 min read

വാഷിങ്ടണ്‍ : ചൈനീസ് യുവതിയെ പ്രണയിച്ചതിന് നയതന്ത്ര ഉദ്യോഗസ്ഥനെ വിദേശ സര്‍വീസില്‍ നിന്നും പുറത്താക്കി അമേരിക്ക. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി)യുമായുള്ള കാമുകിയുടെ ബന്ധമാണ് യുഎസ് ഉദ്യോഗസ്ഥന് വിനയായത്.

Marco Rubio
20 ഇസ്രയേല്‍ ബന്ദികള്‍ക്ക് പകരം 2000 പലസ്തീനികളെ മോചിപ്പിക്കും; ഹമാസ് ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലേക്ക്

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് ടോമി പിഗോട്ടാണ് ഉദ്യോഗസ്ഥനെതിരായ നടപടി സംബന്ധിച്ച വിവരം പങ്കുവച്ചത്. ചൈനീസ് യുവതിയുമായുള്ള ബന്ധം മറച്ചുവച്ചെന്ന് ഉദ്യോഗസ്ഥന്‍ സമ്മതിച്ചതിന് പിന്നാലെയാണ് നടപടി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റൂബിയോ എന്നിവരുള്‍പ്പെടെ വിഷയം ചര്‍ച്ച ചെയ്തിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Marco Rubio
ഗാസ ഒടുവില്‍ സമാധാനത്തിലേക്ക്; വെടിനിര്‍ത്തലിന് ധാരണ, ബന്ദികളെ മോചിപ്പിക്കും, ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങും

ജോ ബൈഡന്‍ ഭരണകാലത്താണ് ഔദ്യോഗിക ചുമതലയിലുള്ളവര്‍ക്ക് ചൈനക്കാരുമായുള്ള ബന്ധം വിലക്കുന്ന നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ചൈനയില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള അമേരിക്കക്കാരായ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ ചൈനീസ് പൗരന്മാരുമായി പ്രണയബന്ധത്തിലോ ലൈംഗികബന്ധത്തിലോ ഏര്‍പ്പെടുന്നത് ഉള്‍പ്പെടെ വിലക്കുന്നതായിരുന്നു നിര്‍ദേശം. ഈ വ്യവസ്ഥ അനുസരിച്ചുള്ള ആദ്യ നടപടിയാണ് ഇപ്പോള്‍ ഡോണള്‍ഡ് ട്രംപ് നടപ്പാക്കിയിരിക്കുന്നത്.

നടപടി നേരിട്ട ഉദ്യോഗസ്ഥനെ കുറിച്ചുള്ള വിവരങ്ങള്‍ യുഎസ് പുത്തുവിട്ടിട്ടില്ല. ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ പ്രണയിനിയും ഉള്‍പ്പെടുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. കണ്‍സര്‍വേറ്റീവ് പ്രവര്‍ത്തകനായ ജെയിംസ് ഔകീഫെയാണ് വിഡിയോ ഓണ്‍ലൈനില്‍ പങ്കുവെച്ചിരിക്കുന്നത്.

Summary

US diplomat fired from service over a romantic relationship with a Chinese woman alleged to have ties to the Chinese Communist Party.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com