സൈനികാഭ്യാസം കാണാന്‍ പോയി; അതിര്‍ത്തി കടന്നു,  അമേരിക്കന്‍ പൗരന്‍ ഉത്തര കൊറിയയുടെ പിടിയില്‍

അതിര്‍ത്തി കടന്നെത്തിയ അമേരിക്കന്‍ പൗരനെ ഉത്തര കൊറിയ തടവിലാക്കിയെന്ന് ഐക്യരാഷ്ട്ര സഭ
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍/ഫയല്‍
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍/ഫയല്‍
Updated on: 
1 min read

അതിര്‍ത്തി കടന്നെത്തിയ അമേരിക്കന്‍ പൗരനെ ഉത്തര കൊറിയ തടവിലാക്കിയെന്ന് ഐക്യരാഷ്ട്ര സഭ. ദക്ഷിണ കൊറിയ-ഉത്തര കൊറിയ അതിര്‍ത്തി കടന്നെത്തിയ ആളെയാണ് അറസ്റ്റ് ചെയ്തത് എന്നാണ് യുഎന്‍ റിപ്പോര്‍ട്ട്. 

ദക്ഷിണ കൊറിയയില്‍ അമേരിക്ക സൈനികാഭ്യാസം നടത്തുന്ന ഗ്രാമം സന്ദര്‍ശിക്കാനെത്തിയ ആളാണ് ഉത്തര കൊറിയയുടെ പിടിയിലായത്. 

'അദ്ദേഹം നിലവില്‍ ഉത്തര കൊറിയയുടെ പിടിയിലാണ് ഉള്ളതെന്നാണ് ഞങ്ങള്‍ കരുതുന്നത്. വിഷയം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്്'- യുഎന്‍ കമാന്‍ഡ് വ്യക്തമാക്കി. ആരാണ് പിടിയില്‍ ആയത് എന്നതിനെ കുറിച്ചോ എന്തിനാണ് ഇദ്ദേഹം ഉത്തര കൊറിയന്‍ അതിര്‍ത്തി കടന്നതെന്നോ യുഎന്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം, വിഷയത്തില്‍ അമേരിക്കയുടെയും ഉത്തര കൊറിയയുടെയും പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER