'അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാനാകാത്ത സ്ഥിതി', ഏറ്റവും ഉയര്‍ന്ന താരിഫ്; വിമര്‍ശനവുമായി ട്രംപ്

ഇന്ത്യയുടെ വ്യാപാര നയത്തെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
Donald Trump, Narendra Modi
Donald Trump, Narendra Modiഫയൽ
Updated on
1 min read

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ വ്യാപാര നയത്തെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആഗോള തലത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫുകളില്‍ ചിലത് അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഇന്ത്യ ചുമത്തിയെന്ന് ട്രംപ് തുറന്നടിച്ചു. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാനാകാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്. അമേരിക്ക ഇന്ത്യയുമായി വളരെ നല്ല ബന്ധത്തിലാണൈങ്കിലും സാമ്പത്തിക രംഗത്ത് ബന്ധം ഏകപക്ഷീയമാണെന്നും ട്രംപ് ആരോപിച്ചു.

ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ അധിക തീരുവ പിന്‍വലിക്കുന്നത് പരിഗണിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് ട്രംപ് നല്‍കിയത്. 'ഞങ്ങള്‍ ഇന്ത്യയുമായി വളരെ നന്നായി ഇടപഴകുന്നു, എന്നാല്‍ സാമ്പത്തിക രംഗത്ത് വര്‍ഷങ്ങളായി ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം 'ഏകപക്ഷീയമായിരുന്നു'. ഞാന്‍ അധികാരമേറ്റ ശേഷമാണ് ഇതില്‍ മാറ്റം വന്നത്. ഇന്ത്യ ഞങ്ങളില്‍ നിന്ന് വലിയ താരിഫുകള്‍ ഈടാക്കിയിരുന്നു, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്, അതിനാല്‍ യുഎസ് ഇന്ത്യയുമായി വലിയ ഇടപാടുകള്‍ നടത്തുന്നില്ല'- ട്രംപ് പറഞ്ഞു.

'പക്ഷേ അവര്‍ ഞങ്ങളുമായി വ്യാപാരം നടത്തുകയായിരുന്നു, കാരണം ഞങ്ങള്‍ അവരില്‍ നിന്ന് നിരക്ക് ഈടാക്കുന്നില്ല. മണ്ടത്തരമായി പോയി. ഇന്ത്യ അവരുടെ ഉല്‍പ്പന്നങ്ങള്‍ യുഎസിലേക്ക് ഒഴുക്കുകയാണ്. അവര്‍ അത് അമേരിക്കയിലേക്ക് അയച്ചുകൊടുക്കും. നമ്മുടെ രാജ്യത്ത് ഒഴുക്കും. അതിനാല്‍ അത് ഇവിടെ നിര്‍മ്മിക്കില്ല, അത് ഒരു നെഗറ്റീവ് ആണ്, പക്ഷേ അവര്‍ ഞങ്ങളില്‍ നിന്ന് 100 ശതമാനം താരിഫ് ഈടാക്കുന്നതിനാല്‍ ഞങ്ങള്‍ ഒന്നും ഇനി അയയ്ക്കില്ല'- ട്രംപ് കൂട്ടിച്ചേര്‍ത്തു.

Donald Trump, Narendra Modi
പാകിസ്ഥാനില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ റാലിക്കിടെ സ്‌ഫോടനം, 14 പേര്‍ കൊല്ലപ്പെട്ടു; ചാവേര്‍ ആക്രമണമെന്ന് സൂചന

ഹാര്‍ലി ഡേവിഡ്സണ്‍ മോട്ടോര്‍സൈക്കിളിന്റെ ഉദാഹരണം ഉദ്ധരിച്ച്, മോട്ടോര്‍ സൈക്കിളിന് 200 ശതമാനം താരിഫ് ഉള്ളതിനാല്‍ കമ്പനിക്ക് ഇന്ത്യയില്‍ വില്‍ക്കാന്‍ കഴിയുന്നില്ലെന്നും ട്രംപ് പറഞ്ഞു. 'അപ്പോള്‍ എന്ത് സംഭവിച്ചു? ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യയില്‍ പോയി ഒരു മോട്ടോര്‍ സൈക്കിള്‍ പ്ലാന്റ് നിര്‍മ്മിച്ചു, ഇപ്പോള്‍ അവര്‍ക്കും ഞങ്ങളെപ്പോലെ തന്നെ താരിഫ് നല്‍കേണ്ടതില്ല.'- ട്രംപ് പറഞ്ഞു.

Donald Trump, Narendra Modi
അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനം; ഞായറാഴ്ചത്തെ ദുരന്തത്തില്‍ മരണസംഖ്യ 1400 കടന്നു
Summary

US President Donald Trump sharpened his attack on India’s trade policies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com