'അതിര്‍ത്തി കടന്ന് അതിവേഗം ഓടിപ്പോയി'; നാടകീയ സംഭവങ്ങള്‍, ഉത്തര കൊറിയ തടവിലാക്കിയത് യുഎസ് സൈനികനെ

അതിര്‍ത്തി കടന്നതിന് ഉത്തര കൊറിയ തടവിലാക്കിയത് അമേരിക്കന്‍ സൈനികനെയെന്ന് സ്ഥിരീകരണം
ട്രാവിസ് കിങ്/ ട്വിറ്റര്‍
ട്രാവിസ് കിങ്/ ട്വിറ്റര്‍
Updated on
1 min read


തിര്‍ത്തി കടന്നതിന് ഉത്തര കൊറിയ തടവിലാക്കിയത് അമേരിക്കന്‍ സൈനികനെയെന്ന് സ്ഥിരീകരണം. ഇദ്ദേഹത്തെ മോചിപ്പിക്കാനായി ഉത്തര കൊറിയുയമായി ആശയവിനിമയത്തിന് ശ്രമിക്കുകയാണെന്നും എന്നാല്‍ ഉത്തര കൊറിയയുടെ ഭാഗത്തുനിന്ന് പ്രതികരണങ്ങള്‍ ലഭ്യാമാകുന്നില്ലെന്നും പെന്റഗണ്‍ വ്യക്തമാക്കി. 

ദക്ഷിണ കൊറിയ-യുഎസ് സംയുക്ത സൈനിക അഭ്യാസം കാണാന്‍ പോയ വിനോദ സഞ്ചാര സംഘത്തിലെ അമേരിക്കന്‍ സൈനികന്‍ ട്രാവിസ് കിങ് (23) ആണ് അതിര്‍ത്തി കടന്നത്. ഇതിന് പിന്നാലെ ഉത്തര കൊറിയന്‍ സൈന്യം ഇദ്ദേഹത്തെ തടവിലാക്കി.

'പെന്റഗണ്‍ കഴിഞ്ഞ ദിവസം കൊറിയന്‍ സൈന്യവുമായി ആശയവിനിമയത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ അവര്‍ പ്രതികരിച്ചില്ല'- പെന്റഗണ്‍ വക്താവ് മാത്യൂ മില്ലര്‍ പറഞ്ഞു. സൗത്ത് കൊറിയ, സ്വീഡന്‍ എന്നീ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഉത്തര കൊറിയയുമായി ആശയവിനിമയം നടത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

കിങ് തിങ്കളാഴ്ച സോളില്‍ നിന്ന് അമേരിക്കയിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാല്‍ വിമാനത്താവളത്തിലെ സെക്യൂരിറ്റി ചെക്കിങിന് എത്തിയതിന് പിന്നാലെ, ഇയാള്‍ പഴ്‌സ് മറന്നെന്ന് പറഞ്ഞ് പുറത്തിറങ്ങി. ഇതിന് ശേഷം ഇയാള്‍ വീണ്ടും അതിര്‍ത്തിയിലെത്തി. 

ഉത്തര കൊറിയന്‍ അതിര്‍ത്തിയിലേക്ക് കിങ് അതിവേഗം ഓടിപ്പോയെന്ന് വിനോദ സഞ്ചാരികളുടെ സംഘത്തില്‍ ഉണ്ടായിരുന്ന ന്യൂസിലന്‍ഡ് വനിത സാറ ലെസ് ലി വ്യക്തമാക്കി. അയാളെ പിടിക്കാന്‍ ദക്ഷിണ കൊറിയന്‍, അമേരിക്കന്‍ സൈനികര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും ഇയാളെ തടയാന്‍ സാധിച്ചില്ല. ഇയാള്‍ ഓടി ഒരു കെട്ടിടത്തിന് മറവില്‍ ഒളിച്ചു. ശേഷം ഉത്തര കൊറിയയുടെ സൈനിക വാഹനം ഇയാളെ കയറ്റിക്കൊണ്ടു പോകുന്നതാണ് കണ്ടതെന്നും സാറ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com