Khawaja Asif's Big Admission
ഖ്വാജ ആസിഫ്

'യുഎസ് പാകിസ്ഥാനെ ചൂഷണം ചെയ്തു, 'ടോയ്ലറ്റ് പേപ്പര്‍' പോലെ വലിച്ചെറിഞ്ഞു'; രൂക്ഷവിമര്‍ശനവുമായി പാക് മന്ത്രി

അഫ്ഗാന്‍ യുദ്ധങ്ങളില്‍ പാകിസ്ഥാന്‍ പങ്കുചേര്‍ന്നത് വലിയ തെറ്റായിരുന്നുവെന്നും ഇന്നത്തെ പാകിസ്ഥാന്‍ നേരിടുന്ന ഭീകരവാദം ആ തെറ്റുകളുടെ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു
Published on

ഇസ്ലാമാബാദ്: യുഎസ് തന്ത്രപരമായ ആവശ്യങ്ങള്‍ക്കായി പാകിസ്ഥാനെ ചൂഷണം ചെയ്‌തെന്നും ലക്ഷ്യം നേടി കഴിഞ്ഞപ്പോള്‍ ഒരു 'ടോയ്ലറ്റ് പേപ്പര്‍' പോലെ വലിച്ചെറിഞ്ഞെന്നും പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ സംസാരിക്കവെയാണ് പാക് മന്ത്രിയുടെ വിമര്‍ശനം. പാകിസ്ഥാന്‍ ഭീകരവാദ ചരിത്രത്തെ പലപ്പോഴും നിഷേധിക്കാറുണ്ടെന്നും എന്നാലത് കഴിഞ്ഞകാല ഏകാധിപതികള്‍ക്ക് പറ്റിയ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാന്‍ യുദ്ധങ്ങളില്‍ പാകിസ്ഥാന്‍ പങ്കുചേര്‍ന്നത് വലിയ തെറ്റായിരുന്നുവെന്നും ഇന്നത്തെ പാകിസ്ഥാന്‍ നേരിടുന്ന ഭീകരവാദം ആ തെറ്റുകളുടെ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം യുഎസുമായി വീണ്ടും സഖ്യമുണ്ടാക്കിയത് പാകിസ്ഥാന് വലിയ ആഘാതമാണ് സൃഷ്ടിച്ചതെന്ന് ആസിഫ് പറഞ്ഞു.

Khawaja Asif's Big Admission
കാനഡയിലെ സ്‌കൂളില്‍ വെടിവെപ്പ്; അക്രമി അടക്കം പത്തുപേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

'ഒരു കഷ്ണം ടോയ്ലറ്റ് പേപ്പറിനേക്കാള്‍ മോശമായാണ് പാകിസ്ഥാന്‍ പരിഗണിക്കപ്പെട്ടത്. ഒരു പ്രത്യേക ആവശ്യത്തിനായി ഉപയോഗിച്ച ശേഷം നമ്മളെ എറിഞ്ഞുകളഞ്ഞു' അദ്ദേഹം പറഞ്ഞു. 2001ന് ശേഷം യുഎസ് നേതൃത്വത്തിലുള്ള യുദ്ധത്തില്‍ പങ്കുചേര്‍ന്നപ്പോള്‍ പാകിസ്ഥാന് താലിബാനെതിരെ തിരിയേണ്ടി വന്നു. യുഎസ് പിന്‍വാങ്ങിയപ്പോള്‍, വിട്ടുമാറാത്ത അക്രമങ്ങളും തീവ്രവാദവും സാമ്പത്തിക തകര്‍ച്ചയും പാകിസ്ഥാനില്‍ അവശേഷിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഫ്ഗാന്‍ പോരാട്ടങ്ങളില്‍ പാക്കിസ്ഥാന്‍ പങ്കുചേര്‍ന്നത് മതപരമായ ബാധ്യത കൊണ്ടാണെന്ന ഔദ്യോഗിക വാദങ്ങളെ ആസിഫ് തള്ളി. 'ജിഹാദ്' എന്ന പേരില്‍ പാക്കിസ്ഥാനികളെ പോരാട്ടത്തിന് അയച്ചത് തെറ്റായ വഴിയായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു.

Summary

US Used Pakistan Then Threw Away Like Toilet Paper': Khawaja Asif's Big Admission

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com