ചര്‍ച്ച പാടേ പാളിയില്ല, യുഎസ് - ഇറാന്‍ ബന്ധത്തില്‍ പുതുവഴി; സൗഹൃദം വളര്‍ത്തിയെടുക്കാന്‍ വാന്‍സിന്റെ സംഘത്തിനായെന്ന് റിപ്പോര്‍ട്ട്

ജെഡി വാന്‍സിന്റെ നേതൃത്വത്തില്‍ 21 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ ഇറാനിലെ പുതിയ നേതൃത്വവുമായി സൗഹൃദം വളര്‍ത്താന്‍ യുഎസിനെ സഹായിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്
Vance-led talks helped build goodwill with Iran says report
J D Vance
Updated on
1 min read

വാഷിങ്ടണ്‍: യുഎസ് - ഇറാന്‍ ചര്‍ച്ച പ്രത്യക്ഷത്തില്‍ പരാജയമെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായകമാകുമെന്ന് വിലയിരുത്തല്‍. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ നേതൃത്വത്തില്‍ 21 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ ഇറാനിലെ പുതിയ നേതൃത്വവുമായി സൗഹൃദം വളര്‍ത്താന്‍ യുഎസിനെ സഹായിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

Vance-led talks helped build goodwill with Iran says report
'അവരെ നരകത്തിലേക്ക് അയക്കും'; ഹോര്‍മുസ് ഉപരോധിക്കും: ഭീഷണിയുമായി ട്രംപ്

യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് മുന്നോട്ട് വച്ച നിബന്ധനകളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കുള്ള സാഹചര്യം ഇസ്ലാമാബാദിലെ ചര്‍ച്ചയില്‍ തുറന്നു എന്നാണ് പേര് പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ഇറാനെ ഒരു കരാറിലേക്ക് എത്തിക്കാന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Vance-led talks helped build goodwill with Iran says report
'സഭയുടെ കാര്യം നോക്കിയാല്‍ മതി, രാഷ്ട്രീയക്കാരനാകേണ്ട'; മാര്‍പാപ്പയെ കടന്നാക്രമിച്ച് ട്രംപ്

യുഎസ് - ഇറാന്‍ ബന്ധത്തിലെ തെറ്റിദ്ധാരണകളും, അപകട സാധ്യതകളും ബോധ്യമുള്ള വ്യക്തിയാണ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് എന്നും, ഇക്കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള നിലപാടുകളാണ് അദ്ദേഹം കൈക്കൊണ്ടതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചര്‍ച്ചയിലൂടെ ജെ ഡി വാന്‍സും അമേരിക്കന്‍ സര്‍ക്കാരും ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്തിയിട്ടുണ്ട് എന്നും, ട്രംപിനും ഈ വിലയിരുത്തലുണ്ടെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. കാര്യക്ഷമായ ഒരു ചര്‍ച്ച നടത്തി, അവസാനം അത് വളരെ സൗഹൃദപരമായിരുന്നു, എന്നാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തലെന്നും മാധ്യമ റിപ്പോര്‍ട്ട് പറയുന്നു.

ഇറാന്‍ ആണവ പദ്ധതികള്‍ ഉപേക്ഷിക്കാന്‍ വിസമ്മതിക്കുന്നു എന്ന വസ്തുത ഒഴികെ മറ്റെല്ലാ വിഷയങ്ങളും പോസിറ്റീവാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ആണവ പദ്ധതികളില്‍ ഇറാന്റെ നിലപാട് യഥാര്‍ത്ഥത്തില്‍ എങ്ങനെയായിരുന്നുവെന്ന് മനസ്സിലാക്കാന്‍ ആണ് വാന്‍സ് ശ്രമിച്ചത് എന്നും യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Summary

US Vice President JD Vance-led talks for peace with Iran may have been unsuccessful, but the 21-hour-long discussions helped build goodwill with the new leadership in Tehran, according to a media report.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com