നൊബേല്‍ സമ്മാനം ട്രംപിന് സമര്‍പ്പിച്ച് വെനസ്വേലന്‍ നേതാവ് മച്ചാഡോ; വലിയ ബഹുമതിയെന്ന് ട്രംപ്

വൈറ്റ് ഹൗസില്‍ വെച്ചുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു മച്ചാഡോ പുരസ്‌കാരം ട്രംപിന് സമര്‍പ്പിച്ചത്
Nobel Peace Prize
Venezuelan opposition leader Machado says she "presented" Trump with Nobel Peace Prize
Updated on
1 min read

വാഷിങ്ടണ്‍: തനിക്ക് ലഭിച്ച നൊബേല്‍ സമ്മാനം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമ്മാനിച്ച് വെനസ്വേലയുടെ പ്രതിപക്ഷ നേതാവ് നേതാവ് മരിയ കൊറിന മച്ചാഡോ. പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ സൈനിക നടപടിയിലൂടെ പിടികൂടിയ സംഭവത്തില്‍ ആഗോള തലത്തില്‍ അമേരിക്കയ്ക്ക് എതിരെ വികാരം ശക്തമാകുന്നതിനിടെയാണ് മരിയ കൊറിന മച്ചാഡോയുടെ നടപടി. വൈറ്റ് ഹൗസില്‍ വെച്ചുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു മച്ചാഡോ പുരസ്‌കാരം ട്രംപിന് സമര്‍പ്പിച്ചത്.

Nobel Peace Prize
പാലക്കാട് സന്ദീപ്, ആറന്മുളയില്‍ അബിന്‍, അടൂരില്‍ രമ്യ ഹരിദാസ്, തിരുവമ്പാടിയില്‍ ജോയി; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എഐസിസി സര്‍വേ നിര്‍ദേശങ്ങള്‍

2025 ല്‍ ആണ് മരിയ കൊറിന മച്ചാഡോയ്ക്ക് സമാധാനത്തിലുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. ട്രംപിന്റെ സമാനതകളില്ലാത്ത പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായാണ് തനിക്ക് ലഭിച്ച പുരസ്‌കാരം സമര്‍പ്പിക്കുന്നതെന്ന് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മരിയ കൊറിന മച്ചാഡോ പ്രതികരിച്ചു. 'സ്വതന്ത്ര വെനിസ്വേല ഉറപ്പാക്കാനുള്ള ട്രംപിന്റെ നടപടിയെ അംഗീകരിക്കുകയാണ്. ഈ ഇടപെടലിന് വെനസ്വേലന്‍ ജനതയ്ക്ക് വേണ്ടി അറിയിക്കുന്ന നന്ദിയ്ക്ക്, തന്റെ വ്യക്തിപരമായ പ്രതീകമായി സമ്മാനം സമര്‍പ്പിക്കുന്നു' എന്നും കൊറിന മച്ചാഡോ അറിയിച്ചു. 'പരസ്പര ബഹുമാനത്തിന്റെ അത്ഭുതകരമായ പ്രവൃത്തി' എന്നാണ് തനിക്ക് സമ്മാനം സമര്‍പ്പിച്ച നടപടിയെ ട്രംപ് വിശേഷിപ്പിച്ചത്. മച്ചാഡോയെ കാണാന്‍ കഴിഞ്ഞത് വലിയൊരു ബഹുമതിയായി കാണുന്നു എന്നും ട്രംപ് പറഞ്ഞു.

Nobel Peace Prize
താക്കറെ സഹോദരങ്ങള്‍ക്ക് മുംബൈയില്‍ കാലിടറുമോ?, മഹാരാഷ്ട്ര നഗരസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്

തീവ്ര വലതുപക്ഷ നിലപാടുകളുള്ള കടുത്ത അമേരിക്കന്‍, ഇസ്രയേല്‍ പക്ഷപാതി എന്ന നിലയിലാണ് മച്ചാഡോ പൊതുവെ അറിയപ്പെടുന്നത്. വെനസ്വേലയിലെ ഭരണ അട്ടിമറി ലക്ഷ്യമിട്ട് 2014ല്‍ വെനസ്വേലയില്‍ അരങ്ങേറിയ പ്രതിഷേധങ്ങള്‍ ആസൂത്രണം ചെയ്തതില്‍ മുഖ്യപങ്കുവഹിച്ച വ്യക്തി എന്ന നിലയിലും മച്ചാഡോ അറിയപ്പെട്ടിരുന്നു. അന്‍പത്തിയെട്ടുകാരിയായ മച്ചാഡോയ്ക്ക് നൊബേല്‍ സമ്മാനം ലഭിച്ചതും വലിയ വിവാദമായിരുന്നു.

Summary

Venezuela’s María Corina Machado gifts Nobel Peace Prize medal to Donald Trump at White House.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com