ഷോറൂമില്‍ നിന്ന് ആഡംബരബാഗുകള്‍ മോഷ്ടിച്ച് ഓടി; 17കാരന് പിന്നീട് സംഭവിച്ചത്; വീഡിയോ

ലോകപ്രശസ്ത ഫാഷന്‍ വസ്തുക്കളുടെ നിര്‍മാതാക്കളായ ലൂയി വെറ്റോണിന്റെ ഷോറൂമിലാണ് മോഷണശ്രമം ഉണ്ടായത്.
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

വാഷിങ്ടണ്‍: ഷോറൂമില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ കൈക്കലാക്കി പുറത്തേക്ക് ഓടുന്നതിനിടെ വാതിലിന്റെ ചില്ലില്‍ ഇടിച്ച് ബോധം പോയി തറയില്‍ വീണ് മോഷ്ടാവ്. ലോകപ്രശസ്ത ഫാഷന്‍ വസ്തുക്കളുടെ നിര്‍മാതാക്കളായ ലൂയി വെറ്റോണിന്റെ വാഷിങ്ടണിലെ ബെല്‍വ്യൂ കൗണ്ടി ഷോറൂമിലാണ് മോഷണശ്രമം ഉണ്ടായത്.

ആഭരണങ്ങള്‍, ആഡംബരബാഗുകള്‍, പാദരക്ഷകള്‍, വാച്ചുകള്‍,എന്നിവയ്ക്ക് പ്രശസ്തമായ, കമ്പനിയാണ് ലൂയി വെറ്റോണ്‍. ഷോറൂമില്‍ നിന്ന് വിലപിടിപ്പുള്ള ഹാന്‍ഡ്ബാഗുകളാണ് മോഷ്ടാവ് കൈക്കലാക്കിയത്. വാതിലിന്റെ ഭാഗം തുറന്നിട്ടതാണെന്ന കരുതി ഓടുന്നന്തിനിടെ ഗ്ലാസില്‍ തട്ടി വീഴുകയായിരുന്നു. 

പതിനേഴുകാരനാണ് പിടിയിലായത്. വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് ആഡംബര സാധനങ്ങള്‍ മോഷ്ടിക്കുന്ന വലിയ സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com