

ന്യൂഡൽഹി: ലോകാരോഗ്യ സംഘടനയുടെ മരുന്ന് ഉത്പാദന മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് പതഞ്ജലി ഉൾപ്പെടെ 16 ഇന്ത്യൻ ഫാർമ കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തി നേപ്പാൾ. കരിമ്പട്ടികയിൽ ഉൾപ്പെട്ട ഫാർമ കമ്പനികളുടെ ഉത്പ്പന്നങ്ങൾ വിതരണം ചെയ്യുന്ന നേപ്പാളിലെ പ്രാദേശിക ഏജന്റുമാരോട് ഉടനടി ഓർഡറുകൾ തിരിച്ചുവിളിക്കാൻ നേപ്പാൾ ഭരണകൂടം നിർദേശിച്ചു.
ഇനി ഈ കമ്പനികൾ ഉത്പാദിപ്പിക്കുന്ന മരുന്നുകൾ ഇറക്കുമതി ചെയ്യാനോ വിതരണം ചെയ്യാനോ അനുവദിക്കില്ലെന്നും നേപ്പാൾ ഭരണകൂടം ഉത്തരവിൽ വ്യക്തമാക്കി. ഡിസംബർ 18നാണ് 16 ഇന്ത്യൻ ഫാർ കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നേപ്പാൾ ഭരണകൂടം ഉത്തരവിറക്കിയത്.
യോഗ ഗുരു രാംദേവിന്റെ പതഞ്ജലി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ദിവ്യ ഫാർമസിക്ക് പുറമെ, റേഡിയന്റ് പാരന്ററൽസ് ലിമിറ്റഡ്, മെർക്കുറി ലബോറട്ടറീസ് ലിമിറ്റഡ്, അലയൻസ് ബയോടെക്, ക്യാപ്ടാബ് ബയോടെക്, അഗ്ലോമെഡ് ലിമിറ്റഡ്, സീ ലബോറട്ടറീസ്, ഡാഫോഡിൽസ് ഫാർമസ്യൂട്ടിക്കൽസ്, കൺസെപ്റ്റ് ഫാർമസ്യൂട്ടിക്കൾസ്, ശ്രീ ആനന്ദ് ലൈഫ് സയൻസസ്, ഐപിസിഎ ലബോറട്ടറീസ്, കാഡില ഹെൽത്ത് കെയർ ലിമിറ്റഡ്, ഡയൽ ഫാർമസ്യൂട്ടിക്കൽസ്, മാക്കൂർ ലബോറട്ടറീസ് എന്നീ കമ്പനികളേയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates