കനത്ത ഹിമക്കാറ്റ്: യുഎസില്‍ 5,220 വിമാന സര്‍വീസുകള്‍ റദ്ദാക്കി, 6,500 സര്‍വീസുകള്‍ വൈകുന്നു

ഞായറാഴ്ച 11,000-ത്തിലധികം വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു
Winter storm snarls US travel, forces mass flight cancellations
usa
Updated on
1 min read

വാഷിങ്ടണ്‍: യുഎസില്‍ കനത്ത ഹിമക്കാറ്റിനെ തുടര്‍ന്ന് 5,220 വിമാന സര്‍വീസുകള്‍ റദ്ദാക്കി. 6,500 ല്‍ വിമാന സര്‍വീസുകള്‍ വൈകുന്നു. രാവിലെ 8:20-ന് ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളില്‍ ഏകദേശം 14 ശതമാനവും റദ്ദാക്കി. ഞായറാഴ്ച 11,000-ത്തിലധികം വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഏവിയേഷന്‍ അനലിറ്റിക്‌സ് സ്ഥാപനമായ സിരിയത്തിന്റെ കണക്കനുസരിച്ച്, കോവിഡിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.

Winter storm snarls US travel, forces mass flight cancellations
'ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ തടഞ്ഞത് ട്രംപും വാന്‍സും': യുഎസ് സെനറ്ററുടെ ഫോണ്‍ സംഭാഷണം പുറത്ത്

അമേരിക്കന്‍ എയര്‍ലൈന്‍സ് തിങ്കളാഴ്ച ഏകദേശം 900 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. 600 സര്‍വീസുകള്‍ വൈകുകയാണ്. റിപ്പബ്ലിക് എയര്‍വേയ്സ്, ജെറ്റ്ബ്ലൂ എയര്‍വേയ്സ്, ഡെല്‍റ്റ എയര്‍ലൈന്‍സുകളുടെയും വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്.

Winter storm snarls US travel, forces mass flight cancellations
യുഎസില്‍ സ്വകാര്യ ജെറ്റ് തകര്‍ന്നു വീണു; 7 മരണം, അപകടം ടേക്ക് ഓഫിനിടെ

ഹിമക്കാറ്റ് കാര്‍ഗോ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. രണ്ട് ഡസനിലധികം യുഎസ് സംസ്ഥാനങ്ങളെ ഹിമക്കാറ്റ് ബാധിച്ചു. ഹിമക്കാറ്റ് റോഡ് യാത്രയെയും തടസ്സപ്പെടുത്തി. മഞ്ഞുവീഴ്ച, ശക്തമായ കാറ്റ്, ഐസ് എന്നിവ കൂടുതല്‍ വ്യാപിക്കുന്നതോടെ ഡ്രൈവിങ് സാഹചര്യങ്ങള്‍ അപകടകരമാകുമെന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

Summary

Winter storm snarls US travel, forces mass flight cancellations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com