കാട്ടില്‍ ആറുസിംഹങ്ങളുടെ കൂടെ യുവതി, വാലില്‍ പിടിച്ച് നടത്തം; അമ്പരപ്പിക്കുന്ന വീഡിയോ 

ആറു സിംഹങ്ങളുടെ കൂടെയാണ് ഒരു പേടിയുമില്ലാതെ യുവതിയുടെ നടത്തം
സിംഹത്തിന്റെ വാലില്‍ പിടിച്ച് നടക്കുന്ന യുവതി
സിംഹത്തിന്റെ വാലില്‍ പിടിച്ച് നടക്കുന്ന യുവതി
Updated on
1 min read

സിംഹം എന്നുകേള്‍ക്കുമ്പോള്‍ തന്നെ ഒന്നു പേടിക്കാത്തവര്‍ ചുരുക്കമായിരിക്കും.സിംഹത്തെ നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!. ഇപ്പോള്‍ കാട്ടില്‍ സിംഹക്കൂട്ടത്തിന്റെ കൂടെ നടക്കുന്ന യുവതിയുടെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

ആറു സിംഹങ്ങളുടെ കൂടെയാണ് ഒരു പേടിയുമില്ലാതെ യുവതിയുടെ നടത്തം. സിംഹങ്ങളില്‍ ഒന്നുപോലും യുവതിയെ ആക്രമിക്കാതെ നടന്നുനീങ്ങുന്നത് കാണാം. സിംഹങ്ങളില്‍ ഒന്നിന്റെ വാലില്‍ പിടിച്ചുകൊണ്ട് യുവതി നടക്കുന്ന ദൃശ്യമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. 

വീട്ടില്‍ വളര്‍ത്തുന്ന പട്ടികളെ പോലെ വളരെ അനുസരണയോടെ എന്ന് തോന്നുന്ന രീതിയിലാണ് സിംഹങ്ങളുടെ നടത്തം. യുവതി ചിരിച്ചും കളിച്ചുമാണ് സിംഹങ്ങളുടെ പിന്നാലെ നടക്കുന്നത്. വീഡിയോ ഷൂട്ട് ചെയ്യുന്ന ആളെയും സിംഹങ്ങള്‍ ആക്രമിക്കുന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com