കുഞ്ഞിനെ അമ്മ ജീവനോടെ മണ്ണില്‍ കുഴിച്ചിട്ടു; നായ രക്ഷകനായി

തായ്‌ലാന്റിലെ ചുംപുവാങ് ജില്ലയിലാണ് സംഭവം. പ്രദേശവാസിയായ കര്‍ഷകന്റെ വളര്‍ത്തു നായയായിരുന്നു അത്
കുഞ്ഞിനെ അമ്മ ജീവനോടെ മണ്ണില്‍ കുഴിച്ചിട്ടു; നായ രക്ഷകനായി
Updated on
1 min read

ബാങ്കോക്ക്: കൊല്ലാന്‍ ലക്ഷ്യമിട്ട് കുഞ്ഞിനെ ജീവനോടൈ മണ്ണില്‍ കുഴിച്ചിടുകയായിരുന്നു അമ്മ. പക്ഷേ രക്ഷകനായി അവിടെ നായയെത്തി. പാടത്ത് മണ്ണില്‍ പൊതിഞ്ഞ നിലയിലായിരുന്ന കുഞ്ഞിനെ തക്ക സമയത്ത് നായ കണ്ടെത്തി രക്ഷപെടുത്തുകയായിരുന്നു. തായ്‌ലാന്റിലെ ചുംപുവാങ് ജില്ലയിലാണ് സംഭവം. 

പ്രദേശവാസിയായ കര്‍ഷകന്റെ വളര്‍ത്തു നായയായിരുന്നു അത്. മണ്ണിനടിയില്‍ കുഞ്ഞിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ നായ, ഇത് തന്റെ യജമാനെ അറിയിക്കാനായി പാഞ്ഞു. നായയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ കര്‍ഷകന്‍ അവിടേക്കെത്തി നോക്കിയപ്പോഴാണ് മണ്ണിനടിയിലെ ജീവന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. 

ദിവസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞാണ് ഇത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്തമാണെന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞിന്റെ അമ്മയ്ക്ക് 15 വയസ് മാത്രമാണ് പ്രായം. ഇവര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. കുഞ്ഞ് ജനിച്ച വിവരം മാതാപിതാക്കള്‍ അറിയുന്നത് ഭയന്നാണ് കുഞ്ഞിനെ വധിക്കാന്‍ ശ്രമിച്ചത് എന്നാണ് അമ്മ മൊഴിനല്‍കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com