

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം എന്നത്തേയും പോലെ രാത്രി ഒരുമണിയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അയേഷ സുല്‍ത്താന എന്ന ഹൈദരബാദുകാരി ഡോക്ടര്‍. പെട്ടെന്നാണ് ദുബൈ പൊലീസ് അവരുടെ വാഹനം തടഞ്ഞുനിര്‍ത്തിയത്. ഡോക്ടറാണെന്ന് തെളിയിക്കുന്ന രേഖകളുമായി പുറത്തിറങ്ങയപ്പോള്‍ പൊലീസുകാരന്‍ പരിശോധിക്കുകയല്ല, പകരം സല്യൂട്ട് ചെയ്യുകയാണ് ചെയ്തത്...
യഥാര്‍ഥത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും പിന്നെ ആനന്ദക്കണ്ണീര്‍ പൊഴിഞ്ഞെന്നും യുവ ഡോക്ടര്‍ പറഞ്ഞു. യുഎഇയില്‍ രാത്രി 10 മുതല്‍ പുലര്‍ച്ചെ 6 വരെ കോവിഡ് അണുനശീകരണ യജ്ഞം നടക്കുന്നതിനാല്‍ ആര്‍ക്കും പൊതുനിരത്തുകളില്‍ ഇറങ്ങാന്‍ അനുവാദമില്ല. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇളവുണ്ട്.
യുഎഇയില്‍ ജീവിക്കുന്ന ഒരാളെന്ന നിലയ്ക്ക് ഇതെന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. ദുബൈയിക്ക് നന്ദി. യുഎഇയില്‍ സേവനമനുഷ്ഠിക്കാന്‍ സാധിക്കുന്നത് അനുഗ്രഹമായി ഞാന്‍ കരുതുന്നു'- ഡോ.അയേഷ സുല്‍ത്താന കുറിച്ചു.
യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വലിയ ആദരവാണ് നല്‍കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പ്രകാശിപ്പിക്കാന്‍ ഓണ്‍ലൈന്‍ ക്യാംപെയിനും ( #ThankYouHeroes) തുടങ്ങിയിരുന്നു.
കൂടാതെ, യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പത്‌നി ഷെയ്ഖ ഫാത്തിമ ബിന്‍ത് മുബാറക് അടുത്തിടെ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കെല്ലാം വ്യക്തിപരമായ സന്ദേശത്തിലൂടെ നന്ദിയും അറിയിച്ചു. കഴിഞ്ഞയാഴ്ച യുഎഇയില്‍ ആളുകള്‍ ബാല്‍ക്കണിയില്‍ നിന്ന് കൈയടിച്ചും ദേശീയഗാനം ആലപിച്ചും നന്ദി പ്രകടിപ്പിക്കുകയുണ്ടായി. എല്ലാ രാജ്യങ്ങളിലും നഴ്‌സുമാരില്‍ ഭൂരിഭാഗവും മലയാളികളാണെന്നതു ശ്രദ്ധേയമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates