ശുഭ വാര്‍ത്ത വൈകില്ല, ഇന്ത്യാ പാക് സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്ന് ട്രംപ്‌

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന വിവരമാണ് തനിക്ക് ലഭിച്ചത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി  ഇടപെടാന്‍ യുഎസ് ശ്രമിച്ചിരുന്നു
ശുഭ വാര്‍ത്ത വൈകില്ല, ഇന്ത്യാ പാക് സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്ന് ട്രംപ്‌
Updated on
1 min read

ഹനോയ്‌:  ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും  നല്ല വാര്‍ത്തകളാണ് വരുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.  ഉത്തര കൊറിയന്‍ പ്രസിഡന്റ്‌ കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന വിവരമാണ് തനിക്ക് ലഭിച്ചത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി  ഇടപെടാന്‍ യുഎസ് ശ്രമിച്ചിരുന്നു. അധികം വൈകാതെ ശുഭവാര്‍ത്ത കേള്‍ക്കാനാവുമെന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.

പുല്‍വാമയില്‍  സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യ പാകിസ്ഥാനിലെ ഭീകരത്താവളങ്ങള്‍ ബോംബിട്ട് തകര്‍ത്തത്. ഇതിന് പിന്നാലെ പാകിസ്ഥാനും ആക്രമണം ആരംഭിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com