എത്ര രൂപയ്ക്ക് വേണമെങ്കിലും ബെറ്റ് വയ്ക്കാം, എഫ്രെയിമിനെ പോലൊരു ജീവനക്കാരനെ ഒരു എയര്‍പോര്‍ട്ടിലും കണ്ടിട്ടുണ്ടാകില്ല; വൈറലായി വീഡിയോ 

ദക്ഷിണാഫ്രിക്കയിലെ ലാന്‍സേരിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലിചെയ്യുന്ന എഫ്രായിം സിബെക്കോയാണ് വീഡിയോയിലെ താരം
എത്ര രൂപയ്ക്ക് വേണമെങ്കിലും ബെറ്റ് വയ്ക്കാം, എഫ്രെയിമിനെ പോലൊരു ജീവനക്കാരനെ ഒരു എയര്‍പോര്‍ട്ടിലും കണ്ടിട്ടുണ്ടാകില്ല; വൈറലായി വീഡിയോ 
Updated on
1 min read

വിമാന യാത്രയില്‍ ഒപ്പം കരുതുന്ന ബാഗ്ഗേജുകളും മറ്റും എയര്‍പോര്‍ട്ട് ജീവനക്കാര്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റുകളാണ് പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. എന്നാല്‍ ഇവിടെ ഇത്തരം ആക്ഷേപങ്ങള്‍ക്കെല്ലാം വിപരീതമായൊരു വീഡിയോയാണ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍ ലഗ്ഗേജ് വിഭാഗത്തിലെ ഒരു ജീവനക്കാരന്റെ വീഡിയോയാണ് വൈറലാകുന്നത്. ഫേസ്ബുക്കില്‍ ഒരു യാത്രക്കാരന്‍ പങ്കുവച്ച ഈ വീഡിയോ ഇതിനോടകം ദശലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

എഫ്രായിം സിബെക്കോ എന്ന ജീവനക്കാരനാണ് വീഡിയോയിലെ താരം. ദക്ഷിണാഫ്രിക്കയിലെ ലാന്‍സേരിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലിചെയ്യുന്ന ഇദ്ദേഹം യാത്രക്കാരുടെ ബാഗ്ഗുകള്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് അഭിനന്ദനമേറ്റുവാങ്ങിയിരിക്കുന്നത്. ബാഗ്ഗേജുകള്‍ അടുക്കിവയ്ക്കുന്നതിനൊപ്പം യാത്രക്കാര്‍ക്ക് എളുപ്പം എടുത്തുകൊണ്ടുപോകാന്‍ സാധിക്കുന്നതിനായി ബാഗുകളുടെ കൈപ്പിടി ആളുകള്‍ക്ക് നേരെ തിരിച്ചുവയ്ക്കുകയുമാണ് ഇദ്ദേഹം. യാത്രക്കാര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ലഗ്ഗേജുകള്‍ എടുത്തുകൊണ്ടുപോകാനാണ് എഫ്രായിമിന്റെ ഈ പ്രവര്‍ത്തി. 

നിരവധി ആളുകളാണ് എഫ്രായിമിനെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് കമന്റ് ചെയ്യുന്നത്. ഇദ്ദേഹത്തേപൊലൊരു ജീവനക്കാരനെ മറ്റൊരു എയര്‍പോര്‍ട്ടിലും കണ്ടിട്ടുണ്ടാകില്ല എന്നതുടങ്ങി എഫ്രായിമിന് സ്ഥാനക്കയറ്റം നല്‍കണം എന്നുവരെയാണ് കമന്റുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com