ഒന്നിച്ച് ജീവിച്ചത് വെറും ആറ് ദിവസം മാത്രം; ഹണിമൂണ്‍ ആഘോഷത്തിനിടെ നവവധുവിന് ദാരുണാന്ത്യം 

മൂന്ന് വർഷത്തെ പ്രണണയത്തിനൊടുവിൽ കഴി‍ഞ്ഞ മാസം 19-ാം തിയതിയാണ് ഇവർ വിവാഹിതരായത്
ഒന്നിച്ച് ജീവിച്ചത് വെറും ആറ് ദിവസം മാത്രം; ഹണിമൂണ്‍ ആഘോഷത്തിനിടെ നവവധുവിന് ദാരുണാന്ത്യം 
Updated on
1 min read

കൊളംബോ: വിവാഹം കഴിഞ്ഞിട്ട് വെറും ആറ് ദിവസം മാത്രം പിന്നിട്ടിരിക്കെ നവവധുവിന് ദാരുണാന്ത്യം. ശ്രീലങ്കയില്‍ ഹണിമൂണ്‍ ആഘോഷങ്ങള്‍ക്കിടെ ഭക്ഷ്യവിഷബാധയെത്തുടർന്നാണ് യുവതി മരിച്ചത്. ബ്രിട്ടീഷ് സ്വദേശിയായ ഉഷേലാ പട്ടേല(31) ആണ് മരിച്ചത്. മരണത്തിൽ ശ്രീലങ്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണം തുടങ്ങിയതിനാൽ ഭര്‍ത്താവ് ഖിലാന്‍ ചന്ദേരയെ ശ്രീലങ്കയിൽ നിന്ന് ഇനിയും വിട്ടയച്ചിട്ടില്ല. 

ഹോട്ടലിൽ നിന്ന് ഭക്ഷണകഴിച്ച ഇരുവർക്കും പനിയും ഛർദ്ദിയും പിടിപെട്ടു. ഉടൻ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഉഷേലാ മരിച്ചു. മൂന്ന് വർഷത്തെ പ്രണണയത്തിനൊടുവിൽ കഴി‍ഞ്ഞ മാസം 19-ാം തിയതിയാണ് ഇവർ വിവാഹിതരായത്. ഏപ്രിൽ 25-ാം തിയതിയാണ് ഉഷേല മരിച്ചത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com