ഒബാമ ഫോണ്‍ ചോര്‍ത്തിയെന്ന് ട്രംപ്

ഒബാമ ഫോണ്‍ ചോര്‍ത്തിയെന്ന് ട്രംപ്

Published on

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍പ്രസിഡന്റ് ബരാക്ക് ഒബാമയ്‌ക്കെതിരേ ഗുരുതര ആരോപണമുന്നയിച്ച് നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന കാംപയിനില്‍ ഒബാമ ഫോണ്‍ ചോര്‍ത്തിയെന്നാണ് ട്രംപ് ട്വിറ്ററിലൂടെ ആരോപിച്ചത്. ഇതിനെ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താതെയാണ് ട്വീറ്റ്. 

കഴിഞ്ഞ വര്‍ഷം നവംബറില്‍ ന്യൂയോര്‍ക്ക് സിറ്റിയിലുള്ള തന്റെ ഓഫീസ് ഫോണ്‍ ഒബാമ ചോര്‍ത്തി. വാട്ടര്‍ഗേറ്റ് രീതിയിലുള്ള ഇടപെടലാണ് നടന്നതെന്നുമാണ്് ട്രംപ് ട്വിറ്ററിലൂടെ ആരോപിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാംപെയ്‌നിടയില്‍ റഷ്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയതിന് ചോദ്യങ്ങള്‍ നേരിടുന്ന ജെഫ് സെഷ്യനെ പിന്തുണയറിച്ച ട്രംപ് കഴിഞ്ഞ വര്‍ഷത്തില്‍ മാത്രം ഈ റഷ്യന്‍ അംബാസഡര്‍ നാല് തവണ ഒബാമയുടെ ഓഫീസ് സന്ദര്‍ശിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com