'ഒരു മണിക്കൂര്‍ ഇടവിട്ട് അവരെന്നെ ബലാത്സംഗം ചെയ്തു'; ആ പന്ത്രണ്ട് കൗമാരക്കാര്‍ തന്റെ ശരീരം തകര്‍ത്തു; ദാരുണം; പത്തൊന്‍പതുകാരിയുടെ തുറന്നുപറച്ചില്‍ 

സംഘത്തില്‍ തന്റെ സുഹൃത്തുക്കള്‍ ഉണ്ടോ എന്ന് തനിക്ക് ഓര്‍മയില്ല. കൂട്ടത്തില്‍  ചിലര്‍ ഗര്‍ഭ നിരോധന ഉറകളുമായി വന്നു. ചിലര്‍ അതില്ലാതെയും. അവര്‍ എന്നെ തന്നെ ഇല്ലാതാക്കിയെന്നും യുവതി
'ഒരു മണിക്കൂര്‍ ഇടവിട്ട് അവരെന്നെ ബലാത്സംഗം ചെയ്തു'; ആ പന്ത്രണ്ട് കൗമാരക്കാര്‍ തന്റെ ശരീരം തകര്‍ത്തു; ദാരുണം; പത്തൊന്‍പതുകാരിയുടെ തുറന്നുപറച്ചില്‍ 
Updated on
1 min read

തന്നെ 12 ഇസ്രായേല്‍ കൗമാരക്കാര്‍ കൂട്ട ബലാത്സംഗം ചെയ്തായി പത്തൊന്‍പതുകാരിയുടെ പരാതി. ഒരു മണിക്കൂര്‍ ഇടവിട്ട് സംഘം പീഡിപ്പിച്ചതായി ബ്രിട്ടീഷ് യുവതി പൊലീസിനോട് പറഞ്ഞു. സംഘത്തിലെ ചിലരെ അറസ്്റ്റു ചെയ്തു.

അവര്‍ ശരീരമാസകലം തന്നെ പീഡിപ്പിച്ചു. നിരന്തരമായ പീഡനത്തെ തുടര്‍ന്ന് തളര്‍ന്നുവീണ തന്നെ കൂട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ആശുപത്രിയിലെത്തിക്കുമ്പോള്‍ താന്‍ അര്‍ധ നഗ്നയായിരുന്നു. പതിനാറിനും പത്തൊന്‍പത് വയസ്സിനും ഇടയിലുള്ള 12 പേര്‍ ചേര്‍ന്നാണ് തന്നെ ബലാത്സംഗം ചെയ്തത്. ബുധനാഴ്ചയായിരുന്നു സംഭവം.

ഇസ്രായേല്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് യുവതിയുടെ തുറന്നു പറച്ചില്‍. കൂട്ടത്തില്‍ ഒരാള്‍ വന്നെന്നെ തള്ളിയിടുകയായിരുന്നു. ഇതിന് പിന്നാലെ ഓരോരുത്തരായി  മണിക്കൂറുകള്‍ ഇടപെട്ട് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പറയുന്നു. പീഡനത്തിനിടെ തളര്‍ന്നു വീണപ്പോള്‍ 12 അംഗസംഘം തന്നെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് മുറിക്ക് പുറത്തിറങ്ങിയ തന്നെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിക്കുകായിരുന്നെന്ന യുവതി പറയുന്നു.

പുലര്‍ച്ചെ ഒരുമണി വരെയുള്ള കാര്യങ്ങള്‍ തനിക്ക് ഓര്‍മയുണ്ട്. സംഘത്തില്‍ തന്റെ സുഹൃത്തുക്കള്‍ ഉണ്ടോ എന്ന് തനിക്ക് ഓര്‍മയില്ല. കൂട്ടത്തില്‍  ചിലര്‍ ഗര്‍ഭ നിരോധന ഉറകളുമായി വന്നു. ചിലര്‍ അതില്ലാതെയും. അവര്‍ എന്നെ തന്നെ ഇല്ലാതാക്കിയെന്നും യുവതി അഭിമുഖത്തില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com