ക്യൂന്‍സ്‌ലന്‍ഡ്: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം ഓസ്‌ട്രേലിയയുടെ വടക്കു കിഴക്കന്‍ മേഖലയിലെ ജനജീവിതം താറുമാറാക്കി. നദികളിലും മറ്റും വെള്ളം നിറഞ്ഞതോടെ ജനങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തി നിരവധി മുതലകളാണ് ജനവാസ കേന്ദ്രങ്ങളിലും റോഡിലും മറ്റും വിഹരിക്കുന്നത്. വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ക്കൊപ്പം മുതലകളെയും കരുതിയിരിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവയ്‌ക്കൊപ്പം വന്‍ തോതില്‍ പാമ്പുകളുടെ ശല്യവും ജനങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്നുണ്ട്.
ക്യൂന്‍സ്‌ലന്‍ഡിലെ വടക്കന്‍ സംസ്ഥാനങ്ങളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്നാണ് പ്രളയമുണ്ടായത്. ഡാമുകളില്‍ മിക്കതും തുറന്നതോടെ പ്രളയത്തിന്റെ തീവ്രതയും വര്‍ധിച്ചു. സൈന്യത്തിന്റെ മേല്‍നോട്ടത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വൈദ്യുതി ബന്ധമടക്കം നിശ്ചലമായ അവസ്ഥയാണ്. ഏതാണ്ട് 20,000ത്തോളം വീടുകളെ പ്രളയം സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.
പതിനായിരക്കണക്കിന് പേരാണ് കെടുതികള്‍ അനുഭവിക്കുന്നത്. പലരും സൈന്യം ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. സ്‌കൂളുകളടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ഇനിയും പെയ്യാന്‍ സാധ്യതയുണ്ടെന്നും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates