കനത്ത മഴയില്‍ മുങ്ങി വാഷിങ്ടണ്‍, വൈറ്റ്ഹൗസിലും വെള്ളം കയറി

തിങ്കളാഴ്ച പെട്ടെന്നുണ്ടായ മഴയില്‍ വാഷിങ്ടണിലെ റെയില്‍, വാഹന ഗതാഗതം താറുമാറായി
കനത്ത മഴയില്‍ മുങ്ങി വാഷിങ്ടണ്‍, വൈറ്റ്ഹൗസിലും വെള്ളം കയറി
Updated on: 
1 min read

വാഷിങ്ടണ്‍: കനത്ത മഴയില്‍ മുങ്ങി വാഷിങ്ടണ്‍. കനത്ത മഴയെ തുടര്‍ന്ന് വന്ന വെള്ളപ്പൊക്കത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ വരെ വെള്ളം കയറുകയും, നിരവധി പേര്‍ വെള്ളക്കെട്ടില്‍ കുടുങ്ങുകയും ചെയ്തു. 

തിങ്കളാഴ്ച പെട്ടെന്നുണ്ടായ മഴയില്‍ വാഷിങ്ടണിലെ റെയില്‍, വാഹന ഗതാഗതം താറുമാറായി. മഴ കനത്തതോടെ പോടോമാക് നദി കരകവിഞ്ഞൊഴുകിയതാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. വരും ദിവസങ്ങളിലും കനത്ത മഴയുണ്ടാവുമെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. 

വൈറ്റ്ഹൗസിന്റെ ബേസ്‌മെന്റിലാണ് വെള്ളം കയറിയത്. വെള്ളം പെട്ടെന്ന് ഉയര്‍ന്ന് വന്നതോടെ വാഹനങ്ങളില്‍ നിരത്തില്‍ കുടുങ്ങിയവരെ മണിക്കൂറുകള്‍ക്കുള്ളില്‍ രക്ഷപെടുത്തി. വാഷിങ്ടണ്‍, മേരിലാന്‍ഡ്, വിര്‍ജീനി എന്നീ ഭാഗങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com