ബാങ്കോക്ക്;ഔദ്യോഗിക കിരീടധാരണം കിരീടധാരണം അടുത്തദിവസം നടക്കാനിരിക്കേ ബോഡി ഗാര്‍ഡിനെ വിവാഹം ചെയ്ത് തായ്‌ലന്‍ഡ് രാജാവ് മഹ വജിരലോങ്കോണ്‍. പേഴ്‌സണല്‍ ഗാര്‍ഡ് ഫോഴ്‌സിലെ ഡെപ്യൂട്ടി ഹെഡിനെയാണ് രാജാവ് വിവാഹം കഴിച്ചത്. സുതിഡ രാജ്ഞി എന്ന് പേരു നല്‍കി. അപ്രതീക്ഷിത വിവാഹത്തെക്കുറിച്ച് റോയല്‍ ഗസറ്റിലൂടെയാണ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് റോയല്‍ ന്യൂസിലൂടെ വിവാഹ ചടങ്ങുകളുടെ ദൃശ്യങ്ങളും ഇതിനൊപ്പം പുറത്തുവിട്ടു.
66 കാരനായ വജിരലോങ്കോണ്‍ കിങ് രാമ പത്താമന്‍ എന്ന നാമത്തിലാണ് അറിയപ്പെടുന്നത്. ഒക്ടോബര്‍ 2016 ല്‍ അച്ഛന്‍ ഭൂമിബോള്‍ അതുല്യതേജ് രാജാവിന്റെ മരണത്തിന് ശേഷമാണ് രാജാവായി അധികാരമേല്‍ക്കുന്നത്. ബുദ്ധിസ്റ്റ്, ബ്രാഹ്മിണ്‍ ആചാര പ്രകാരം കഴിഞ്ഞ ദിവസം കിരീടധാരണ ചടങ്ങുകള്‍ നടന്നിരുന്നു. തുടര്‍ന്ന് ബാങ്കോക്കിലൂടെ എഴുന്നിള്ളിപ്പ് നടന്നു.
തായ് എയര്‍വേയ്‌സിലെ എയര്‍ ഹോസ്റ്റസ് ആയിരുന്ന സുത്ഡയെ 2014 ലാണ് തന്റെ ബോഡിഗാഡായി നിയമിക്കുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ചില വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നെങ്കിലും കൊട്ടാരം അംഗീകരിച്ചിരുന്നില്ല. 2016 ല്‍ റോയല്‍ തായ് ആര്‍മിയുടെ ഫുള്‍ ജനറലായും 2017 ല്‍ രാജാവിന്റെ പേഴ്‌സണല്‍ ഗാര്‍ഡിന്റെ ഡെപ്യൂട്ടി ജനറലായും നിയമിക്കുകയയായിരുന്നു. നേരത്തെ മൂന്ന് വിവാഹങ്ങള്‍ കഴിച്ചിട്ടുള്ള രാജാവ് മൂന്നു പേരെയും വിവാഹമോചനം ചെയ്തിരുന്നു. ഏഴ് കുട്ടികളാണ് രാജാവിനുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates