കൊന്നിട്ടും തീരാത്ത പക; മുൻ കാമുകിയുടെ ഹൃദയവും തലച്ചോറും പാചകം ചെയ്ത് ഭക്ഷിച്ച് യുവാവ്; പൊലീസ് കണ്ടത് ഭയാനക രം​ഗങ്ങൾ

കൊന്നിട്ടും തീരാത്ത പക; മുൻ കാമുകിയുടെ ഹൃദയവും തലച്ചോറും പാചകം ചെയ്ത് ഭക്ഷിച്ച് കാമുകൻ; പൊലീസ് കണ്ടത് ഭയാനക രം​ഗങ്ങൾ
കൊന്നിട്ടും തീരാത്ത പക; മുൻ കാമുകിയുടെ ഹൃദയവും തലച്ചോറും പാചകം ചെയ്ത് ഭക്ഷിച്ച് യുവാവ്; പൊലീസ് കണ്ടത് ഭയാനക രം​ഗങ്ങൾ
Updated on
1 min read

വാഷിങ്ടൺ: മുൻ കാമുകിയെ കൊന്ന് ശരീരഭാ​ഗങ്ങൾ പാചകം ചെയ്ത് ഭക്ഷിച്ച കേസിൽ യുവാവ് കുറ്റക്കാരനെന്ന് കോടതി. ആറ് വർഷങ്ങൾക്ക് മുൻപാണ് ലോകത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. 

മുൻ കാമുകിയെ കൊലപ്പെടുത്തുകയും മൃതദേഹാവശിഷ്ടങ്ങൾ ഭക്ഷിക്കുകയും ചെയ്ത ജോസഫ് ഒബെർഹാൻസിലി (39)യെയാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. കൊലപാതകത്തിന് പുറമേ ഭവനഭേദന കേസിലും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. അതേസമയം ബലാത്സംഗക്കുറ്റത്തിൽ കോടതി ഇയാളെ വെറുതെവിട്ടു. 

യുഎസിലെ ഇന്ത്യാനയിലാണ് 2014ൽ അരുംകൊല അരങ്ങേറിയത്. തന്റെ മുൻ കാമുകിയായ ടാമി ജോ ബ്ലാന്റനെ (46) ആണ് ഒബെർഹാൻസിലി അതിക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം പല കഷണങ്ങളായി വെട്ടിനുറുക്കുകയും ഹൃദയവും തലച്ചോറും പ്രതി പാചകം ചെയ്ത് ഭക്ഷിച്ചെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. 

46കാരിയായ യുവതിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. യുവതിയുടെ വീട് പരിശോധിക്കാനെത്തിയ പൊലീസ് സംഘം ആവിടെയുള്ള കാഴ്ചകൾ കണ്ട് ഞെട്ടി. ഒരു പ്രേത സിനിമയെക്കാൾ വളരെ മോശവും ഭയാനകവുമായ കാഴ്ചകളായിരുന്നു യുവതിയുടെ വീട്ടിൽ കണ്ടത് എന്നായിരുന്നു പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞത്. 

വീട്ടിനുള്ളിലാകെ ചോരപ്പാടുകളായിരുന്നു. യുവതിയുടെ തലയുടെ ചിലഭാഗങ്ങൾ ഒരു പാത്രത്തിലിരിക്കുന്ന നിലയിലും കണ്ടെത്തി. ബാക്കി ശരീരഭാഗങ്ങൾ കുളിമുറിയിലാണുണ്ടായിരുന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയ നരഭോജിയായ കൊലയാളി വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്ന ഈർച്ചവാൾ കൊണ്ട് മൃതദേഹം കഷണങ്ങളാക്കിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. നെഞ്ചിന്റെ ഭാഗവും തലയും വാളും മറ്റു ഉപകരണങ്ങളും ഉപയോഗിച്ച് കുത്തിക്കീറി. തുടർന്ന് ഹൃദയവും തലച്ചോറും പ്രതി ഭക്ഷണമാക്കിയെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. 

'ഒരുപാട് ക്രൂരതകൾക്കാണ് യുവതി അന്നേ ദിവസം രാത്രി ഇരയായത്. അവൾ ഏറെ ഭയന്നു, അവൾക്ക് കുത്തേറ്റു, അവളെ വെട്ടിനുറുക്കി കഷണങ്ങളാക്കി, ഭക്ഷണമാക്കി, അവളെ ബലാത്സംഗവും ചെയ്തു'- പ്രോസിക്യൂട്ടർ ജെറമി മുൾ ജൂറിയോട് വിവരിച്ചു.  അതേസമയം, കൊലപാതകത്തിന് പിന്നിൽ ഒബെർഹാൻസിലിയല്ലെന്നും മറ്റു രണ്ട് മോഷ്ടക്കളാണെന്നുമായിരുന്നു പ്രതി ഭാഗത്തിന്റെ വാദം.

ഇന്ത്യാനയിലേക്ക് വരുന്നതിന് മുമ്പ് ഒബെർഹാൻസിലി 12 വർഷം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. സ്വന്തം മാതാവിനെയും കാമുകിയെയും വെടിവെച്ച് കൊലപ്പെടുത്തിയതിനാണ് ഒബെർഹൻസിലിയെ അന്ന് ശിക്ഷിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com