ഖത്തറില്‍ പെരുന്നാള്‍ അവധി നാളെ മുതൽ; പൊതു സ്ഥാപനങ്ങള്‍ക്കടക്കം 10 ദിവസം മുടക്കം 

ഖത്തറില്‍ പെരുന്നാള്‍ അവധി നാളെ മുതൽ; പൊതു സ്ഥാപനങ്ങള്‍ക്കടക്കം 10 ദിവസം മുടക്കം 

മേയ് 31ന് ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും
Published on

ദോഹ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഖത്തറിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 10 ദിവസത്തെ അവധി പ്രഖ്യാപിച്ചു. നാളെ (മേയ് 19) മുതൽ മേയ് 28 വരെയാണ് അവധി. വാരാന്ത്യ അവധികള്‍ക്ക് ശേഷം മേയ് 31ന് ഓഫീസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും.

മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയ്ക്കടക്കം അവധി ബാധകമാണ്. അതേസമയം ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെയും ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്സ് അതോരിറ്റിയുടെയും നിയന്ത്രണത്തിലുള്ള ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും അവധി സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറായിരിക്കും പ്രഖ്യാപിക്കുക. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com